നാല് വയസുകാരന്റെ വയറ്റില്‍ പാതിവളര്‍ച്ചയെത്തിയ ഭ്രൂണം

വയറുവേദനയുമായി ആശുപത്രിയിലെത്തിയ നാലുവയസുകാരന്റെ വയറ്റില്‍ ഭ്രൂണം. പശ്ചിമബംഗാളിലെ മിഡ്നാപ്പുര്‍ ജില്ലയിലുള്ള ഖാരികാബന്ദ് ഗ്രാമത്തിലാണ് സംഭവം. കടുത്ത വയറുവേദനയെ തുടര്‍ന്നാണ് ബാലനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ട്യൂമര്‍ ആണെന്ന ധാരണയില്‍ സിടി സ്കാന്‍ ചെയ്തപ്പോഴാണ് വയറ്റിനുള്ളില്‍ പാതിവളര്‍ച്ചയെത്തിയ ജഡാവസ്ഥയിലുള്ള ഭ്രൂണത്തെ കണ്ടത്. അഞ്ചുലക്ഷം കുഞ്ഞുങ്ങളില്‍ ഒരാള്‍ക്കു വരുന്ന \'ഭ്രൂണത്തില്‍ ഭ്രൂണം\' എന്ന അവസ്ഥയാണിതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ലോകത്തില്‍ ഇതുവരെ ഇത്തരത്തില്‍ 200 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഡോക്ടര്‍മാര്‍ ബാലനെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയ ശേഷം ഭ്രൂണത്തെ പുറത്തെടുത്തു. കൈകാലുകളും പാതി വളര്‍ന്ന തലയുമാണ് ഭ്രൂണത്തിനുണ്ടായിരുന്നതെന്ന് ശസ്ത്രക്രിയയ്ക്കു നേതൃത്വം നല്കിയ ഡോ. ശീര്‍ഷേന്ദു ഗിരി പറഞ്ഞു. ഇരട്ടക്കുട്ടികള്‍ ഭ്രൂണാവസ്ഥയിലായിരിക്കുമ്പോഴാണ് ഈ രോഗാവസ്ഥ ഉണ്ടാകാന്‍ സാധ്യതയുള്ളത്. പൊക്കിള്‍ക്കൊടിയിലൂടെ രണ്്ടാമത്തെ ഭ്രൂണത്തിനുള്ളില്‍ കടക്കുന്ന ഭ്രൂണം അതിനുള്ളില്‍ വളരുന്നു. കുഞ്ഞ് ജനിക്കുമ്പോഴും ആ ഭ്രൂണം കുഞ്ഞിന്റെ ശരീരത്തിനുള്ളില്‍ ഉണ്്ടായിരിക്കും. അപ്പോഴേക്കും ഭ്രൂണം ജഡാവസ്ഥയിലായിരിക്കും. ഇത് കുഞ്ഞിന്റെ ആരോഗ്യസ്ഥിതിയെ ഗുരുതരമായി ബാധിക്കുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























