പശുവിറച്ചി സംഭവത്തില്‍ മോദി മൗനംവെടിഞ്ഞു; ദാദ്രി രാഷ്ട്രീയക്കളിയെന്ന് പ്രധാനമന്ത്രി

ഒടുവില്‍ മൗനം വെടിഞ്ഞ് മോഡി. ദാദ്രി സംഭവം വെറും രാഷ്ട്രീയക്കളിമാത്രമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹിന്ദുവും മുസ്ലിമും ദാരിദ്രത്തിനെതിരെ ഒന്നിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. പശുവിറച്ചി തിന്നുവെന്നാരോപിച്ച് ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ ഒരാളെ മര്‍ദിച്ചു കൊലപ്പെടുത്തിയ സംഭവുമായി ബന്ധപ്പെട്ടാണ് മോദി ഇക്കാര്യം പറഞ്ഞത്. ബിഹാറിലെ നവാഡയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണ റാലിയിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം ഉണ്ടായത്. ദാദ്രി സംഭവം നടന്ന് പത്തു ദിവസത്തിനു ശേഷമാണ് മോദി പ്രതികരിക്കുന്നത്.
രാഷ്ട്രീയ ലക്ഷ്യംവച്ചുള്ള കരുനീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഹിന്ദുക്കളും മുസ്ലിങ്ങളും പരസ്പരം പോരടിക്കുന്നത് അവസാനിപ്പിക്കണം. വിവാദങ്ങള്‍ അവസാനിപ്പിച്ച് എല്ലാവരും രാഷ്ട്രം ദാരിദ്രനിര്‍മാര്‍ജനത്തിനായി ഒരുമിക്കണമെന്നും മോദി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ദാദ്രിസംഭവുമായി ബന്ധപ്പെട്ട് രാഷ്ട്രപതി പങ്കുവച്ച നിലപാടുകളോട് യോജിക്കുന്നുവെന്നും മോദി പറഞ്ഞു. രാഷ്ട്രപതി ഉന്നതമായ ആശയങ്ങളാണ് പങ്കുവച്ചത്. അദ്ദേഹം കാണിച്ച പാതയിലൂടെ നമ്മള് മുന്നേറണമെന്നും മോദി പറഞ്ഞു. ഇന്ത്യന്‍ സംസ്കാരത്തിന്റെ അടിസ്ഥാന മൂല്യങ്ങളായ നാനാത്വവും ബഹുസ്വരതയും സഹുഷ്ണുതയും നഷ്ടപ്പെടാന്‍ അനുവദിക്കരുതെന്നായിരുന്നു പ്രണബ് മുഖര്‍ജി ചൂണ്ടിക്കാട്ടിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























