ആസാറാം ബാപ്പുവിന്റെ സെക്സ് ടിപ്സുകള്‍ പാഠപുസ്തകത്തില്‍; ഛത്തീസ്ഗഢ് സര്‍ക്കാര്‍ വിവാദത്തില്‍

കുട്ടികള്‍ക്കുള്ള പാഠപുസ്തകത്തില്‍ സെക്സ് ടിപ്സുകള്‍ ഉള്‍പ്പെടുത്തിയതിന് ഛത്തീസ്ഗഢ് സര്‍ക്കാര്‍ വീണ്ടും വിവാദത്തില്‍. ലൈംഗികാപവാദ കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ആസാറാം ബാപ്പുവിന്റെ രചനകളാണ് സര്‍ക്കാര്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്.
ദിവ്യ പ്രേര്‍ണ പ്രകാശ് എന്ന പേരില്‍ 100-ഓളം പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയ പുസ്തകത്തിലെ ഭൂരിഭാഗം പാഠഭാഗങ്ങളിലും ലൈംഗികത വര്‍ധിപ്പിക്കുന്നതിനും സ്വയം ലൈംഗികത ആസ്വദിക്കുന്നതിനും ഒപ്പം ലൈംഗിക ബന്ധത്തില്‍ ഉപയോഗിക്കേണ്ട \'ടിപ്സു\'മൊക്കെയാണ് ഉള്ളത്്. കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം പകര്‍ന്നുനല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പുസ്തകങ്ങള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കിയത്.
കൊന്ഡാഗാഉന്, കാന്കാര്, മഹാസാമുണ്ട് തുടങ്ങിയ ജില്ലകളില്‍ വിവാദ പാഠഭാഗങ്ങള്‍ ഉള്‍പ്പെടുന്ന പുസ്തകങ്ങള്‍ സര്‍ക്കാര്‍ വിതരണം ചെയ്തുകഴിഞ്ഞു. എന്നാല്‍ പുസ്തകത്തിലെ പാഠഭാഗങ്ങളില്‍ അശ്ലീല ഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്നതില്‍ അധ്യാപകര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടില്ലഎന്നത് മാത്രമല്ല, മഹാസാമുണ്ടിലെ ചില സ്കൂളുകള്‍ ലൈംഗികതയെ ആസ്പദമാക്കി പരീക്ഷകളും നടത്തിയിരുന്നു.
നവോത്ഥാന നായകന്മാരായ ദയാനന്ദ സരസ്വതി, വിവേകാനന്ദന് തുടങ്ങിയ പ്രമുഖരുടെ ചിത്രങ്ങളാണ് പുസ്തകത്തിന്റെ കവര്‍പേജില്‍ എന്നതും വിവാദങ്ങള്‍ക്ക് തിരികൊളുത്തുന്നു.
സംഭവം വിവാദമായതോടെ പുസ്തകത്തെക്കുറിച്ച് അറിവില്ലെന്നായിരുന്നു മഹാസാമുണ്ട് ഡി.ഇ.ഒ രാകേഷ് പാണ്ഡേയുടെ പ്രതികരണം. ആരോപണങ്ങള്‍ പരിശോധിക്കുമെന്നും പുസ്തകങ്ങള്‍ മടക്കിവിളിക്കാന്‍ നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു.
ലൈംഗികാപവാദ കേസില്‍ ശിക്ഷ അനുഭവിച്ചുവരുന്ന ആസാറാം ബാപ്പുവിന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ ആശ്രമം നടത്തിയ നീക്കമായാണ് സംഭവം വിലയിരുത്തപ്പെടുന്നത്. 2013-ല്‍ 16-കാരിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചുവരുകയാണ് ബാപ്പു. അനാശാസ്യവുമായി ബന്ധപ്പെട്ട കേസില്‍ ബാപ്പുവിന്റെ മകനും പ്രതിയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























