ദാദ്രി സംഭവം: പരാമര്‍ശങ്ങളെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

ദാദ്രി സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ നടത്തുന്ന പരാമര്‍ശങ്ങളെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. കുങ്കുമം അണിഞ്ഞ എല്ലാവരും ബിജെപി നേതാക്കളല്ല. ചില സമയത്ത് ബിജെപിക്കു നല്ലത് മൗനം പാലിക്കുന്നതാണ്. മതത്തിന്റെയോ ജാതിയുടെയോ ഭാഷയുടെയോ അടിസ്ഥാനത്തില്‍ ബിജെപി സര്‍ക്കാര്‍ ആരെയും വേര്‍തിരിച്ചു കാണില്ലെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്ങ് ഇത്തരമൊരു സംഭവത്തെക്കുറിച്ച് പരാമര്‍ശം നടത്തിയാല്‍ അതൊരിക്കലും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ അഭിപ്രായമല്ല. ബിജെപി അധ്യക്ഷന്‍ ഇക്കാര്യത്തില്‍ ഒരു പരാമര്‍ശവും ഇതുവരെ നടത്തിയിട്ടില്ല. വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉളവാക്കുന്ന തരത്തില്‍ ആരെങ്കിലും പരാമര്‍ശം നടത്തിയാല്‍ അതൊരിക്കലും ബിജെപി പിന്തുണയ്ക്കാറില്ല. പാര്‍ട്ടിയുടെയും ആര്‍എസ്എസിന്റെയും ആശയങ്ങള്‍ ഒരിക്കലും ന്യൂനപക്ഷങ്ങള്‍ക്ക് എതിരല്ല. വര്‍ഗീയ സംഘര്‍ഷങ്ങള്‍ രാജ്യത്തുണ്ടാകുന്നത് തികച്ചും ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.
മുംബൈയില്‍ പാക്ക് ഗായകന്‍ ഗുലാം അലിയുടെ സംഗീതപരിപാടി ശിവസേന തടഞ്ഞതിനെക്കുറിച്ചും ഗഡ്കരി പരാമര്‍ശിച്ചു. പാക്കിസ്ഥാന്‍ ഭീകരവാദത്തെ വളര്‍ത്തുന്നുവെന്നു ജനങ്ങള്‍ കരുതുന്നുണ്ട്. അങ്ങനെയെങ്കില്‍ എതിര്‍പ്പു പ്രകടിപ്പിക്കേണ്ടത് പാക്കിസ്ഥാന്‍ സര്‍ക്കാരിനോടാണെന്നും മറിച്ച് കലയോടായിരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























