ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന ഗോവധ നിരോധന നിയമം കര്‍ണ്ണാടക റദ്ദാക്കി

ദാദ്രി സംഭവത്തേത്തുടര്‍ന്ന് ഗോവധ നിരോധനത്തെ കുറിച്ച് ചര്‍ച്ചകള്‍ രാജ്യത്ത് നടക്കുന്നതിനിടെ ഗോവധ നിരോധന ബില്‍ കര്‍ണ്ണാടക റദ്ദാക്കി. 2012-ലാണ് കഴിഞ്ഞ ബിജെപി സര്‍ക്കാര്‍ ഈ ബില്‍ കര്‍ണ്ണാടകയില്‍ കൊണ്ടുവന്നത്. ബില്‍ റദ്ദാക്കാനും പശു ക്ഷേമ കമ്മീഷന്‍ പിരിച്ചു വിടാനുമുള്ള തീരുമാനത്തിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കുകയായിരുന്നു. കമ്മീഷന്റെ ചുമതലകള്‍ മൃഗക്ഷേമ വകുപ്പിന് കൈമാറും. ബിജെപി സര്‍ക്കാര്‍ കമ്മീഷനിലേക്ക് നടത്തിയ നിയമനങ്ങള്‍ റദ്ദാക്കാനും തീരുമാനമായി. ജീവനക്കാരെ മൃഗക്ഷേമ വകുപ്പിലേക്ക് മാറ്റി നിയമിക്കും.
ഗോവധ നിരോധനം കൊണ്ടു വരാനുള്ള ബില്‍ സംസ്ഥാനത്ത് വിവാദമായതിനേത്തുടര്‍ന്ന് ഇത് റദ്ദാക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് ഇക്കാര്യം തീരുമാനിച്ചത്. ഭക്ഷണാവശ്യത്തിനായി പശുവിനെ കൊല്ലുന്നതും പശുമാംസം കയറ്റി അയയ്ക്കുന്നതുമായിരുന്നു നിയമം മൂലം നിരോധിച്ചത്. പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനിടെ നിയമസഭയില്‍ രണ്ട് തവണ ബില്‍ പാസാക്കാന്‍ ബിജെപി സര്‍ക്കാരിന് കഴിഞ്ഞു. എങ്കിലും രാഷ്ട്രപതിയുടെ പരിഗണനക്ക് ഗവര്‍ണറായിരുന്ന എച്ച്. ആര്‍. ഭരദ്വാജ് ബില്‍ അയയ്ക്കുകയായിരുന്നു.
നിയമമാക്കാന്‍ സാധിക്കാതെ വന്നതോടെയാണ് സര്‍ക്കാര്‍ ഗോസേവ ആയോഗ് എന്ന പേരില്‍ പശുക്ഷേമ കമ്മീഷന്‍ രൂപീകരിച്ചത്. ഭക്ഷണാവശ്യത്തിന് പശുക്കളെ കൊല്ലുന്നതായി പരാതിലഭിച്ചാല്‍ നിയമനടപടി സ്വീകരിക്കാന്‍ കമ്മിഷന് അധികാരമുണ്ടായിരുന്നു കമ്മീഷനില്‍ ചെയര്‍പേഴ്‌സണടക്കം ഒമ്പത് ഉദ്യോഗസ്ഥരായിരുന്നു കമ്മീഷനില്‍ ഉണ്ടായിരുന്നത്.
ബില്‍ റദ്ദാക്കിയ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നടപടിക്കെതിരേ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ബിജെപി വ്യക്തമാക്കി. സംസ്ഥാനത്ത് ഗോവധം നിരോധിക്കണമെന്ന് ബിജെപി ഏറെക്കാലമായി ആവശ്യപ്പെട്ടു വരികയാണ്. ദാദ്രി സംഭവത്തില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























