Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വദ്രയ്‌ക്കെതിരായ ആരോപണം; പാര്‍ലമെന്റില്‍ ബഹളം, സര്‍ക്കാരിനെ പിന്തുണച്ച്‌ എസ്‌.പിയും ബി.എസ്‌.പിയും

13 AUGUST 2013 06:05 AM IST
മലയാളി വാര്‍ത്ത.

റോബര്‍ട്ട്‌ വദ്ര അഴിമതി കാട്ടിയിട്ടുണ്ടെങ്കില്‍ അതില്‍ സോണിയ ഗാന്ധി എന്തു പിഴച്ചെന്ന്‌ സമാജ്‌വാദി പാര്‍ട്ടിയും ബഹജുന്‍ സമാജ്‌വാദി പാര്‍ട്ടിയും. സോണിയ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട്‌ വദ്രയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പ്രത്യേക അന്വേഷണസംഘം അന്വേഷിക്കണമെന്ന്‌ ആവശ്യപെട്ട്‌ ബി.ജെ.പി പാര്‍ലമെന്റിന്റെ ഇരുസഭകളിലും ബഹളം വച്ചിരുന്നു. ബി.ജെ.പി അംഗങ്ങളുടെ ആവശ്യത്തോടു പ്രതികരിക്കുകയായിരുന്നു എസ.‌പി.യും ബി.എസ്‌.പിയും.

വദ്രയ്‌ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഹരിയാണയിലെ ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ അശോക് ഖെംക ഉന്നയിച്ചിരിക്കുന്നത്. ഗുഡ്ഗാവിലെ 3.5 ഏക്കര്‍ സ്ഥലത്തിനായി വദ്ര വ്യാജരേഖ തയ്യാറാക്കിയെന്നും ഒട്ടേറെ കൃത്രിമകൈമാറ്റങ്ങള്‍ നടത്തിയെന്നും ഖെംക കുറ്റപ്പെടുത്തുന്നു.

ഈ സ്ഥലം പിന്നീട് 58 കോടിക്കാണ് റിയല്‍ എസ്റ്റേറ്റ് ഭീമന്‍ ഡിഎല്‍എഫിന് കൈമാറിയത്. വഴിവിട്ടാണ് വാണിജ്യാടിസ്ഥാനത്തിലുള്ള കോളനികളുടെ ലൈസന്‍സ് വദ്രയ്ക്ക് ലഭിച്ചത്. ഇക്കാര്യത്തില്‍ സംസ്ഥാന നഗരാസൂത്രണ വകുപ്പ് അനാവശ്യ തിടുക്കം കാട്ടിയെന്നും ചട്ടങ്ങളും വ്യവസ്ഥകളും ബലികഴിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. വദ്ര- ഡിഎല്‍എഫ് ഇടപാടിനെക്കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ ചുമതലപ്പെടുത്തിയ മൂന്നംഗ സമിതിക്ക് നല്‍കിയ വിശദീകരണത്തിലാണ് ഖെംക വദ്രയ്‌ക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചത്.

അതേസമയം വദ്ര ഒരു വ്യക്തി മാത്രമാണെന്നും സഭയിലില്ലാത്ത അദ്ദേഹത്തെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ അനുവദിക്കില്ലെന്നും കോണ്‍ഗ്രസും വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (13 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (22 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (29 minutes ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (36 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (1 hour ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends