മോഡിജി ഇത് വേണ്ട... രാഷ്ട്രത്തെ മോഡി വര്‍ഗീയ ലഹളയിലേക്കു തള്ളിവിടുന്നുവെന്ന് രാഹുല്‍

ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ ഗോമാംസം കഴിച്ചുവെന്ന് ആരോപിച്ച് ഒരാളെ കൊലപ്പെടുത്തിയതു സംബന്ധിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസ്താവന രാജ്യത്തെ ഹിന്ദുക്കളെയും മുസ്‌ലിംകളെയും വര്‍ഗീയമായി തമ്മിലടിപ്പിക്കുന്നതാണെന്നു കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി.
കര്‍ണാടകയിലെ മാണ്ഡ്യയില്‍ കടക്കെണിയിലായി ആത്മഹത്യ ചെയ്ത കുടുംബങ്ങളെ സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുമ്പോഴാണ് ഇക്കാര്യം പറഞ്ഞത്. രാജ്യത്തു സാമുദായിക സൗഹാര്‍ദവും സഹോദര സ്‌നേഹവും കാത്തുസൂക്ഷിക്കാന്‍ എല്ലാവരും തയാറാകണമെന്നും രാഹുല്‍ ആഹ്വാനം ചെയ്തു.
മോദിയുടെ വാക്കുകള്‍ പ്രവര്‍ത്തനത്തിലെത്താറില്ല. കാരണം, മോഡി പറയുന്നതിനു വിപരീതമാണു സ്വന്തം പാര്‍ട്ടിയായ ബിജെപി ചെയ്തുകൊണ്ടിരിക്കുന്നത്. ദാദ്രി സംഭവത്തിനുപിന്നില്‍ ബിജെപിയാണ്. ഹിന്ദുക്കളെയും മുസ്‌ലിംകളെയും തമ്മിലടിപ്പിക്കുകയാണ് അവരുടെ ഗൂഢലക്ഷ്യമെന്നും രാഹുല്‍ ആരോപിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























