വീട്ടുജോലിക്കാരിയുടെ കൈ വെട്ടിയ കേസ്: അന്വേഷണം ഊര്‍ജിതമാക്കണമെന്ന് ഇന്ത്യന്‍ എംബസി

ജോലിചെയ്തിരുന്ന വീട്ടില്‍നിന്ന് വലതുകൈ വെട്ടിമാറ്റിയ നിലയില്‍ റിയാദിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച തമിഴ്‌നാട് സ്വദേശിനി കസ്തൂരി മുനിരത്‌നത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടു.കസ്തൂരിയെ അപായപ്പെടുത്താന്‍ ശ്രമിച്ചവരെ നിയമത്തിന് മുന്‍പില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് സൗദി അധികൃതരെ സമീപിച്ചതായി ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ പറഞ്ഞു. സൗദി വിദേശകാര്യമന്ത്രാലയത്തില്‍ നേരിട്ടെത്തി രേഖാമൂലമാണ് ഇന്ത്യന്‍ എംബസി നടപടിയാവശ്യപ്പെട്ടത്.ഒരാഴ്ചമുമ്പാണ് റിയാദിലെ ഹൈ അല്‍ സഹാഫ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ സംഭവം നടന്നത്.
ജോലിചെയ്യുന്ന വീട്ടിലെ പീഡനം സഹിക്കാതെ പൂട്ടിയിട്ട മുറിയില്‍നിന്ന് ചാടിരക്ഷപ്പെടാന്‍ ശ്രമിക്കവേ പിന്നില്‍നിന്നും ഓടിവന്ന ആരോ കൈയ്ക്ക് വെട്ടുകയായിരുന്നെന്നാണ് കസ്തൂരി പോലീസിന് മൊഴിനല്‍കിയത്. റെഡ് ക്രസന്റ്് ഉദ്യോഗസ്ഥരാണ് 55കാരിയായ അവരെ ഗുരുതരാവസ്ഥയില്‍ ആസ്?പത്രിയിലാക്കിയത്. ഇന്ത്യന്‍ എംബസി ഒന്നാം സെക്രട്ടറി അനില്‍ നോട്ട്യാലിന്റെ നേതൃത്വത്തിലുള്ള സാമൂഹികക്ഷേമവിഭാഗം ഉദ്യോഗസ്ഥര്‍ കേസിന്റെ നിജസ്ഥിതി അറിയുന്നതിനായി സഹാഫ പോലീസ് സ്‌റ്റേഷന്‍ സന്ദര്‍ശിച്ചു.
ആസ്പത്രിയില്‍വെച്ച് കസ്തൂരിയില്‍നിന്ന് മൊഴിയെടുത്തു. കസ്തൂരി അപകടനില തരണംചെയ്തതായി എംബസി ഉദ്യോഗസ്ഥര്‍ അറിയിച്ചു. വിശദമായ അന്വേഷണം നടത്തി നിജസ്ഥിതി പുറത്തുകൊണ്ടുവരുമെന്നും കുറ്റവാളികള്‍ക്ക് അര്‍ഹമായ ശിക്ഷ ലഭ്യമാക്കുമെന്നും സൗദി അധികൃതര്‍ അറിയിച്ചിട്ടുണ്ടെന്ന് അവര്‍ വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























