ശശി ദേശ്പാണ്ഡെ കേന്ദ്രസാഹിത്യ അക്കാഡമി ഭരണസമിതി അംഗത്വം രാജിവച്ചു

സാഹിത്യകാരി ശശി ദേശ്പാണ്ഡെ കേന്ദ്രസാഹിത്യ അക്കാഡമി ഭരണസമിതി അംഗത്വം രാജിവച്ചു. എഴുത്തുകാര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ചാണ് രാജി.
എം.എം.കാല്‍ബുര്‍ഗിയുടെ കൊലപാതകത്തില്‍ അക്കാഡമി പുലര്‍ത്തുന്ന മൗനം തന്നെ അസ്വസ്ഥയാക്കിയെന്ന് അവര്‍ പറഞ്ഞു. (2015 ഓഗസ്റ്റ് 30-നാണ് കന്നഡ എഴുത്തുകാരനായ കാല്‍ബുര്‍ഗിയെ അജ്ഞാതര്‍ വെടിവച്ചു കൊന്നത്.). ചടങ്ങുകളും പുരസ്‌കാരദാനങ്ങളും നടത്തുന്നതിനപ്പുറം എഴുത്തുകാര്‍ നേരിടുന്ന അതീവഗൗരവമായ വിഷയങ്ങളില്‍ക്കൂടി അക്കാഡമി ഇടപെടും എന്ന വിശ്വാസത്തോടെ ആണ് രാജിവയ്ക്കുന്നതെന്നും ശശി ദേശ്പാണ്ഡെ സൂചിപ്പിച്ചു.
ദാദ്രി സംഭവത്തിലും എഴുത്തുകാര്‍ക്കുനേരെ നടക്കുന്ന അക്രമങ്ങളിലും പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം പ്രശസ്ത സാഹിത്യകാരി നയന്‍താര സഹ്ഗാളും ലളിതകലാ അക്കാഡമി മുന്‍ ചെയര്‍മാന്‍ അശോക് വാജ്‌പേയിയും സാഹിത്യഅക്കാഡമി പുരസ്‌കാരം തിരികെ നല്‍കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























