യുപിയില്‍ സംഘര്‍ഷം: പശുവിനെ കൊന്നെന്ന് ആരോപണം, പൊലീസ് വാഹനങ്ങളടക്കം നിരവധി വാഹനങ്ങള്‍ തീയിട്ടു നശിപ്പിച്ചു

ദാദ്രിയില്‍ ബീഫ് കഴിച്ചെന്നാരോപിച്ച് ഹിന്ദുവര്‍ഗീയവാദികള്‍ കൊലപ്പെടുത്തിയ സംഭവത്തിന്റെ ചൂട് മാറാതെ യുപിയില്‍ മറ്റൊരു സംഭവം കൂടി. പശുവിറച്ചി കഴിച്ചെന്നാരോപിച്ച് ദാദ്രിയില്‍ ഇപ്പോഴും പ്രതിഷേധം തുടരുകയാണ്. ഉത്തര്‍ പ്രദേശില്‍ പശുവിനെ കൊന്നെന്നതാണ് മറ്റൊരു ആരോപണം.
പശുവിനെ കൊന്നെന്നു വാര്‍ത്ത പരന്നതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ മെയ്ന്‍പുരിയില്‍ വന്‍ സംഘര്‍ഷമാണു നടക്കുന്നത്. പ്രതിഷേധ പ്രകടനങ്ങളില്‍ പൊലീസ് വാഹനങ്ങളടക്കം നിരവധി വാഹനങ്ങള്‍ തീയിട്ടു നശിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ 21 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്ഥലത്തു വന്‍ പൊലീസ് സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്.
ഗ്രാമത്തിനു സമീപമുള്ള പാടത്തു നിന്നിരുന്ന പശുവിനെ പിടികൂടി കൊന്നുവെന്നാണ് ആരോപണം. പശുവിനെ കൊല്ലുന്നതു ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ഓടിയടുത്തപ്പോഴേക്കും പ്രതികള്‍ ഓടി രക്ഷപെട്ടു. സംഭവത്തില്‍ രണ്ടുപേരെ പൊലീസ് പിടികൂടിയിട്ടുണ്ട്. പശുവിനെ കൊലപ്പെടുത്തിയ ഇവര്‍ തോല്‍ ഉരിയുകയും ചെയ്തുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മാത്രമേ പശുവിനെ കൊന്നതാണോയെന്ന് മനസിലാകുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു. അതേസമയം, സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് വ്യക്തമാക്കി.
ബീഫ് കഴിച്ചെന്നാരോപിച്ച് ഹിന്ദുവര്‍ഗീയവാദികള്‍ കൊലചെയ്ത മുഹമ്മദ് അഖ്‌ലാക്കിന്റെ കുടുംബ ഒരു സാധാരണക്കാരന്റെ കുടുംബമാണ്. കര്‍ഷകനായി ജീവിച്ച് വന്ന മുഹമ്മദ് വളരെ തുച്ഛമായ തുക കൊണ്ടാണ് ജീവിതം കഴിഞ്ഞ് പോയത്. ഈ സാധാരണക്കാരനെ നിസാരമായ കാര്യത്തിനാണ് ഹിന്ദുവര്‍ഗീയവാദികള്‍ തല്ലിക്കൊന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























