രാഷ്ട്രപതിയുടെ പശ്ചിമേഷ്യന്‍ സന്ദര്‍ശനത്തിന് തുടക്കമായി

രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആറ് ദിവസത്തെ പശ്ചിമേഷ്യന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രസിഡന്റ് ജോര്‍ദ്ദാന്‍, പലസ്തീന്‍, ഇസ്രയേല്‍ എന്നീ രാഷ്ട്രങ്ങള്‍ ഒരുമിച്ച് സന്ദര്‍ശിക്കുന്നത്. അതുകൊണ്ടു തന്നെ സന്ദര്‍ശനം ചരിത്രപരമായിരിക്കുമെന്ന് പ്രണബ് മുഖര്‍ജി അറിയിച്ചു. ജോര്‍ദ്ദാനുമായി വ്യാപാര വാണിജ്യ ബന്ധം ശക്തമാക്കാന്‍ കഴിയുമെന്ന കണക്കുകൂട്ടലിലാണ് ഇന്ത്യ.
അതേസമയം ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുകയാണ് സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി കിംഗ് അബ്ദുള്ളയുമായി രാഷ്ട്രപതി കൂടിക്കാഴ്ച നടത്തും. സന്ദര്‍ശനത്തിനിടെ പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്, പ്രധാനമന്ത്രി രാമി ഹംദള്ളാ എന്നിവരുമായും പ്രണബ് മുഖര്‍ജി കൂടിക്കാഴ്ച നടത്തും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























