മനുഷ്യന്റെ ചൊവ്വാ വാസം 2030ല്‍ സാധ്യമാകുമെന്ന് നാസ

കുറച്ചു ദശകങ്ങള്‍ക്കുള്ളില്‍ ചൊവ്വയില്‍ മനുഷ്യവാസം സാധ്യമാക്കുന്ന പദ്ധതിയുമായി യുഎസിന്റെ ബഹിരാകാശ ഏജന്‍സിയായ നാസ. 2030 തോടുകൂടി ഇതു സാധ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്നും നാസ വ്യക്തമാക്കി. ചൊവ്വയിലേക്കുള്ള യാത്രയും ബഹിരാകാശ പര്യവേഷണവും എന്ന പേരില്‍ പദ്ധതി സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ നാസ പുറത്തുവിട്ടിട്ടുണ്ട്.
എര്‍ത്ത് റിലയന്റ്, പ്രൂവിങ് ഗ്രൗണ്ട്, എര്‍ത്ത് ഇന്‍ഡിപ്പെന്‍ഡന്റ് എന്നിങ്ങനെ മൂന്നു ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുക. ആദ്യ ഘട്ടത്തില്‍ രാജ്യാന്തര ബഹിരാകാശ കേന്ദ്രത്തില്‍ മനുഷ്യാരോഗ്യവും പ്രകടനവും അഭിവൃദ്ധിപ്പെടാനുള്ള പരീക്ഷണങ്ങളാണ് നടത്തുക. രണ്ടാം ഘട്ടത്തില്‍ ദിവസങ്ങള്‍ക്കുള്ളില്‍ തിരിച്ച് ഭൂമിയിലേക്കെത്തുന്ന രീതിയെക്കുറിച്ചുള്ള പഠനവും പരീക്ഷണങ്ങളും ഉള്‍പ്പെടുന്നു.
ആദ്യ രണ്ടു ഘട്ടങ്ങളിലെ പഠന വിവരങ്ങള്‍ക്കനുസരിച്ചാണ് മൂന്നാം ഘട്ടം നടപ്പാക്കുക. ഇനി ചൊവ്വയില്‍ സന്ദര്‍ശനത്തിനു മാത്രമല്ല. താമസിക്കുന്നതിനും അവസരമുണ്ടാവുകയാണ് ഇതിലൂടെയെന്ന് നാസ വിശദീകരിക്കുന്നു. വര്‍ഷങ്ങളോളം മനുഷ്യവാസം സാധ്യമാകുന്ന തരത്തിലാണ് ചൊവ്വയില്‍ ഭൂമിയുടെ കോളനിയുണ്ടാക്കുന്നത്.
മികച്ച വിവരസാങ്കേതിക വിദ്യ ഉപയോഗിച്ചു വിവരങ്ങള്‍ 20 മിനിറ്റ് മാത്രം വൈകി ഭൂമിയിലെത്തിക്കുകയും ചെയ്യും. ഭൂമിക്കപ്പുറമുള്ള ജീവനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനാണ് നാസയും സഹസ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























