ഇന്ത്യന്‍ നേവിയുടെ അന്തര്‍വാഹിനി ഐഎന്‍എസ് സിന്ധുരക്ഷക് സ്‌ഫോടനത്തോടെ തീപിടിച്ചു, പതിനെട്ട് സൈനികര്‍ മരിച്ചു

നാവികസേവനയുടെ അന്തര്‍വാഹിനി ഐ എന്‍ എസ് സുന്ധുരക്ഷിന് തീപിടിച്ച് പതിനെട്ട് നാവികസേനാംഗങ്ങള്‍ മരിച്ചുവെന്ന് പ്രതിരോധമന്ത്രി എകെ ആന്റണി. ചൊവ്വാഴ്ച അര്‍ധരാത്രി 12 മണിയോടു കൂടിയാണ് അന്തര്‍വാഹിനിയില്‍ പൊട്ടിത്തെറിയുണ്ടായത്. വളരപ്പെട്ടെന്ന് തന്നെ തീപടര്‍ന്നു. പുലര്‍ച്ചെ മൂന്നുമണിവരെ 18 അഗ്നിശമന യൂണിറ്റുകള്‍ പണിപ്പെട്ടാണ് തീയണച്ചത്. അന്തര്‍വാഹിനിയുടെ 70 ശതമാനവും കത്തിനശിച്ചതായാണ് നാവികസേന വൃത്തങ്ങള്‍ പറയുന്നത്. രാവിലെ 10 മണിയോടെ മുങ്ങിക്കപ്പല്‍ പൂര്‍ണമായും മുങ്ങി.
ഡീസല്‍ ഇലക്ട്രിക് മുങ്ങിക്കപ്പലാണ് അപകടത്തില്‍ പെട്ട ഐഎന്‍എസ് സിന്ധുരക്ഷക്. 2010-ല്‍ വിശാഖപട്ടണത്ത് വെച്ച് സമാനമായ രീതിയില്‍ സിന്ദുരക്ഷകിന് തീപിടിക്കുകയും ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു. 480 കോടി രൂപ ചിലവിട്ട് റഷ്യയില്‍ കൊണ്ടു പോയി നവീകരണം നടത്തി രാജ്യത്ത് തിരിച്ചെത്തി ആറ് മാസം തികയുമ്പോഴാണ് വീണ്ടും അപകടത്തില്‍ പെടുന്നത്.
പതിനാറ് അഗ്നിശമന യൂണിറ്റുകള്‍ ഏറെ നേരം പണിപ്പെട്ടാണ് പുലര്‍ച്ചെ മൂന്നുമണിയോടെ തീയണച്ചത്. തീപിടിച്ച സിന്ധുരക്ഷകിന് സമീപം മറ്റ് ചില കപ്പലുകളുമുണ്ടായിരുന്നു. എന്നാല്‍ വളരെപ്പെട്ടെന്ന് തീ നിയന്ത്രിക്കാനായതിനാല്‍ മറ്റ് കപ്പലുകളിലേക്ക് തീപടരാതെ സംരക്ഷിക്കാനായി.
അടുത്ത് നങ്കൂരമിട്ടിരുന്ന കപ്പലിലുണ്ടായിരുന്ന ഉദ്യോഗസ്ഥരില്‍ പലരും തീകണ്ട് വെള്ളത്തിലേക്ക് ചാടി. ഇവരെ മറ്റുള്ളവര്‍ രക്ഷപെടുത്തി കൊളാബയിലെ സൈനിക ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായി നേവി അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha


























