തമിഴകത്തിന്റെ ആച്ചി വിടവാങ്ങി: വിടവാങ്ങിയത് ഗിന്നസ് ബുക്കില്‍ ഇടം പിടിച്ച ഇതിഹാസ നടി

പ്രശസ്ത തമിഴ് ചലച്ചിത്രനടി മനോരമ (78) അന്തരിച്ചു. ഹൃദയാഘാതം മൂലം ശനിയാഴ്ച രാത്രി 11.30 ഓടെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം ഞായറാഴ്ച വൈകിട്ട് ആറിനു ചെന്നൈ കണ്ണമ്മപ്പേട്ടില്‍ നടക്കും. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലായി ആയിരത്തിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. നിരവധി നാടകങ്ങളിലും ടെലിവിഷന്‍ പരമ്പരകളിലും വേഷമിടുകയും നൂറിലധികം ചിത്രങ്ങളില്‍ പിന്നണി പാടുകയും ചെയ്തിട്ടുണ്ട്.
1958 ലാണ് മനോരമ തമിഴ് സിനിമാ രംഗത്തേക്കു കടന്നു വരുന്നത്. മാലൈയിട്ട മങ്കൈ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ മനോരമ കൊഞ്ചം കുമരി (1963) എന്ന ചിത്രത്തിലാണ് ആദ്യമായി നായികയായത്. എംജിആര്‍, ശിവാജി ഗണേശന്‍ ഉള്‍പ്പെടെയുള്ള പ്രമുഖ നടന്‍മാര്‍ക്കൊപ്പം ഇവര്‍ അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ 20 ഓളം ചിത്രങ്ങളിലാണ് മനോരമ അഭിനയിച്ചത്. 2002ല്‍ പത്മശ്രീയും, 1989ല്‍ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചിരുന്നു. ആയിരത്തിലേറെ സിനിമകളില്‍ അഭിനയിച്ചതിന്റെ ഗിന്നസ് റെക്കോഡും മനോരമയുടെ പേരിലുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























