രാജ്യതലസ്ഥാനം ഭരണസിരാ കേന്ദ്രമോ ബലാത്സംഗ കേന്ദ്രമോ? ലൈംഗികാതിക്രമണത്തിനിടയായ നാലുവയസുകാരിയുടെ നില അതീവ ഗുരുതരം, ഒന്നും ചെയ്യാനാകാതെ സര്‍ക്കാര്‍

രാജ്യതലസ്ഥാനം വീണ്ടും ലൈംഗിക ഭീകരതയുടേയും കാടന്‍ആക്രമത്തിന്റെയും പൈശാചികതയുടേയും കേന്ദ്രമായിമാറുന്നു. ലൈംഗിക പീഡനത്തിനിരയായ നാലു വയസുകാരി ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയില്‍ ജീവന് വേണ്ടി പോരാടുന്നു. വടക്ക് പടിഞ്ഞാറന്‍ ഡല്‍ഹിയിലെ കേശവ്പുരയില്‍ റെയില്‍വെ ട്രാക്കില്‍ കഴിഞ്ഞ ദിവസമാണ് രക്തത്തില്‍ കുളിച്ച നിലയില്‍ കുട്ടിയെ കണ്ടെത്തിയത്.
ഭീകരമായ ലൈംഗികാതിക്രമത്തിനാണ് കുട്ടി ഇരയായതെന്ന് ആശുപത്രിയില്‍ സന്ദര്‍ശിച്ച ഡല്‍ഹി വനിത കമ്മീഷന്‍ അദ്ധ്യക്ഷ സ്വാതി മലിവാള്‍ പറഞ്ഞു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബമാണ് പെണ്‍കുട്ടിയുടേത്.
കുട്ടിയുടെ ആരോഗ്യനില മോശമായി തുടരുകയാണ്. തീവ്രപരിചരണ വിഭാഗത്തിലാണ് കുട്ടിയിപ്പോള്‍. ദേഹത്തുടനീളം സാരമായ പരുക്കുകളുണ്ട്. കുട്ടിയുടെ ജനനേന്ദ്രിയത്തിന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ശസ്ത്രക്രിയ അനിവാര്യമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
ഡല്‍ഹിയില്‍ ഇത്തരം ഭീകരത എന്നാണ് അവസാനിയ്ക്കുകയെന്ന കാര്യത്തില്‍ കടുത്ത ആശങ്കയുണ്ട്. ഡല്‍ഹി ചെറിയ പെണ്‍കുട്ടികള്‍ക്ക് പോലും സുരക്ഷിതമായി ജീവിയ്ക്കാന്‍ കഴിയാത്ത സ്ഥലമാവുകയാണോ എന്ന് തോന്നുന്നതായി സ്വാതി മലിവാള്‍ പറഞ്ഞു.
പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സമീപത്തുള്ള മദ്യശാലയില്‍ നിന്ന് മദ്യപിച്ചിറങ്ങിയവരാണ് അക്രമത്തിന് പിന്നിലെന്നാണ് കുട്ടിയുടെ ബന്ധുക്കള്‍ കരുതുന്നത്. മദ്യശാലയക്ക് പുറകിലാണ് കുട്ടിയെ രക്തത്തില്‍ കുളിച്ച നിലയില്‍ നഗ്‌നയായി കണ്ടത്. ഈ വര്‍ഷം സെപ്റ്റംബര്‍ 15 വരെ 1557 ലൈംഗിക പീഡന കേസുകളാണ് ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























