Widgets Magazine
25
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണത്തിന്റെ മധുരം വിളമ്പിയത് വേലക്കാരിയോ? 2 വർഷത്തെ പ്ലാനിംഗ്, ചെങ്ങന്നൂരിലെ വയോധികന്റെ മരണത്തിൽ ചുരുളഴിയാത്ത രഹസ്യങ്ങൾ...


അഞ്ച് പാമ്പുകൾ വന്നിട്ടും വഴി കാണാനായില്ല! തറ പൊളിച്ചുള്ള പരിശോധനയിലും ദുരൂഹത നീങ്ങുന്നില്ല; ഭീതിയിൽ കോടാലി...


വിധി ഒളിപ്പിച്ച ക്രൂരത; അമ്മയുടെ ചിതയടങ്ങും മുൻപേ പാടശേഖരത്ത് ഗിരിയുടെ ശിരസ്സ്! തൃശൂരിനെ നടുക്കിയ മുണ്ടത്തിക്കോട് ദുരന്തം...


മരണം പോക്കറ്റിലും പറമ്പിലും! പാമ്പിനെ കീശയിലിട്ട് ഒരാൾ, ഇരുട്ടത്ത് ജീവൻ വെടിഞ്ഞ് സെലീന; കേരളത്തെ നടുക്കിയ ആ മണിക്കൂറുകൾ...


'പണം തന്നെങ്കിൽ കൊല്ലില്ലായിരുന്നു..' 19 കാരൻ പ്രതിയുടെ ക്രൂരത..ഐആര്‍എസ് ഉദ്യോഗസ്ഥന്റെ 22 വയസ്സുള്ള മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി..ആ വീട്ടിലെ മുൻ ജീവനക്കാരൻ തന്നെ..പ്രതി പിടിയിൽ..

സിന്ധുരക്ഷക്‌ തീപിടിത്തം; നാല്‌ മൃതദേഹങ്ങള്‍ കണ്ടെത്തി

16 AUGUST 2013 05:21 AM IST
മലയാളി വാര്‍ത്ത.

മുംബൈയില്‍ കഴിഞ്ഞ ദിവസം തീപിടിച്ച്‌ മുങ്ങിയ നാവികസേനയുടെ മുങ്ങിക്കപ്പലായ ഐ.എന്‍.എസ്‌ സിന്ധുരക്ഷകിലുണ്ടായിരുന്ന നാല്‌ സൈനികരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞതിനാല്‍ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. ഇവരെ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധനയ്‌ക്കായി മൃതദേഹം കൊളാബയിലെ നാവികസേനാ ആശുപത്രിയായ ഐ.എന്‍.എച്ച്‌.എസ്‌ അശ്വിനിയിലേക്ക്‌ മാറ്റി.

അപകടസമയം മുതല്‍ നടത്തിയ വിശ്രമമില്ലാത്ത പ്രവര്‍ത്തനത്തിനൊടുവില്‍ ഇന്നു പുലര്‍ച്ചെയാണ്‌ നാവികസേനയുടെ മുങ്ങല്‍ വിദഗ്‌ധര്‍ക്ക്‌ കപ്പലിനുള്ളിലേക്ക്‌ കടക്കാനായത്‌. തീപിടുത്തത്തെ തുടര്‍ന്നുണ്ടായ പൊട്ടിത്തെറിയില്‍ കപ്പലിന്റെ ഉള്ളില്‍ കാര്യമായ നാശനഷ്‌ടമുണ്ടായെന്നും അതിനാലാണ്‌ കപ്പലിനകത്തേക്ക്‌ കടക്കാനുള്ള ശ്രമങ്ങള്‍ കൂടുതല്‍ ദുഷ്‌കരമായതെന്നും നാവികസേന വാര്‍ത്താക്കുറിപ്പില്‍ വിശദീകരിച്ചു.

ഒരു സമയം ഒരു മുങ്ങല്‍ വിദഗ്‌ധന്‌ മാത്രമാണ്‌ കപ്പലിനുള്ളിലേക്കുള്ള പാത അവശിഷ്‌ടങ്ങള്‍ നീക്കി തെളിക്കാന്‍ കഴിയുക. അതുകൊണ്‌ടാണ്‌ രക്ഷാപ്രവര്‍ത്തനത്തില്‍ കാലതാമസം നേരിടുന്നതെന്നും നാവികസേന വിശദീകരിച്ചു. ഇന്നു പുലര്‍ച്ചെയാണ്‌ മുങ്ങല്‍ വിദഗ്‌ധര്‍ക്ക്‌ കപ്പലിന്റെ രണ്ടാം കംപാര്‍ട്ട്‌മെന്റില്‍ കയറാന്‍ കഴിഞ്ഞത്‌. ഇതിനുള്ളില്‍ കുടുങ്ങിക്കിടന്ന മൃതദേഹങ്ങളാണ്‌ പുറത്തെടുത്തത്‌.

അതേസമയം കപ്പലിലുണ്ടായിരുന്ന സൈനികരുടെ പേരുവിവരങ്ങള്‍ സേന പുറത്തുവിട്ടു. ലഫ്‌. കമാന്‍ഡര്‍ റാങ്കിലുള്ള മൂന്ന്‌ ഓഫീസര്‍മാരുടെയും പതിനഞ്ചു നാവികരുടെയും പേരുവിവരങ്ങളാണ്‌ സേന പുറത്തുവിട്ടത്‌. ഇവരില്‍ നാലുപേര്‍ മലയാളികളാണ്‌. ഇവരുടെ കുടുംബാംഗങ്ങളെ അപകട വിവരമറിയിച്ചശേഷം നാവികസേന കഴിഞ്ഞ ദിവസം തന്നെ മുംബൈയിലേക്ക്‌ വിളിച്ചുവരുത്തിയിരുന്നു.

സംഭവത്തില്‍ നേവി അന്വേഷണത്തിന്‌ ഉത്തരവിട്ടിട്ടുണ്ട്‌. നാലാഴ്‌ചകള്‍ക്കുള്ളില്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാനും നിര്‍ദേശം നല്‍കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

12 വയസ്സുകാരനെ കഞ്ചാവ് നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി  (3 hours ago)

പാര്‍ക്കിലെ ചതുപ്പില്‍ വീണ് 5 വയസുകാരന്‍ മരിച്ച സംഭവം; കിഴക്കമ്പലം ഭരണസമിതിക്കെതിരെ പ്രതിഷേധം  (5 hours ago)

വ്യാജ രേഖ ചമച്ച് സ്പായില്‍ ജോലി ചെയ്തിരുന്ന രണ്ട് ബംഗ്ലാദേശി യുവതികള്‍ അറസ്റ്റില്‍  (5 hours ago)

രാഘവ് ഛദ്ദയുടെ ബിജെപി പ്രവേശനത്തില്‍ വിമര്‍ശിച്ച് എഎപി  (5 hours ago)

പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ ലൈസന്‍സ് ആര്‍ബിഐ റദ്ദാക്കി  (6 hours ago)

പാമ്പുകളെ അകറ്റാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് വാവ സുരേഷ്  (6 hours ago)

പാമ്പുകടിയേറ്റാല്‍ 108ല്‍ വിളിച്ചാല്‍ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും  (6 hours ago)

റയില്‍വെ പാലത്തിനു താഴെ വെള്ളത്തില്‍ അവശനിലയില്‍ അഞ്ജനയെ കണ്ടത് നാട്ടുകാര്‍; മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും മരണത്തില്‍ ആണ്‍സുഹൃത്തിനു പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്നും അമ്മ  (8 hours ago)

രാഘവ് ഛദ്ദ ഉള്‍പ്പെടെ ആം ആദ്മിയുടെ എംപിമാര്‍ ബിജെപിയിലേക്ക്  (8 hours ago)

കെ സി വേണുഗോപാലിന്റെ വിക്കിപീഡിയ പേജിലെ വിവരണത്തില്‍ വിവാദം  (8 hours ago)

ജിമ്മില്‍ നിന്ന് വീട്ടിലെത്തി കുഴഞ്ഞുവീണ യുവാവിനെ രക്ഷിച്ച് അമ്മ  (9 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തില്‍ മരണം 15 ആയി  (9 hours ago)

സൃഷ്ടിയുടെ വേദന ആസ്വദിക്കണമെങ്കില്‍ അതിന്റെ മൂല്യം തിരിച്ചറിയണമെന്ന് അഖില്‍ മാരാര്‍  (9 hours ago)

എറണാകുളത്ത് കടുത്ത ചൂടില്‍ ബൈക്കിന്റെ സീറ്റ് കത്തി  (10 hours ago)

വിജയ് സിനിമകളോട് തൃഷ നോ പറഞ്ഞത് 15 വര്‍ഷം  (10 hours ago)

Malayali Vartha Recommends