മാലാലയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് ശിവസേന

സമാധാനത്തിന്റെ വെള്ളരിപ്രാവായ മലാലാ യൂസുഫ്‌സായിയെ ഇന്ത്യയിലേക്ക് ക്ഷണിച്ചു. അടുത്തിടെ ഇന്ത്യയിലേക്ക് വരാന്‍ താല്‍പര്യം പ്രകടിപ്പിച്ച മലാലയ്ക്ക് ശിവസേനാനേതാക്കള്‍ വാക്കാല്‍ സ്വാഗതമോതി.അടുത്തിടെ അനേകം അയല്‍ക്കാര്‍ക്കെതിരേ രംഗത്ത് വരികയും പാകിസ്താനെതിരേ കനത്ത പ്രതിരോധം തീര്‍ക്കുകയും ശിവസേന ചെയ്തിരുന്നു.
പാക്കിസ്ഥാനിലെ തീവ്രവാദത്തിനെതിരെ പ്രവര്‍ത്തിച്ച മലാലയ്ക്ക് അഭിനന്ദങ്ങള്‍ രേഖപ്പെടുത്തി സംസാരിക്കുകയായിരുന്നു ശിവസേന ലീഡര്‍ സജ്ഞയ് രത്ത് ആണ് മലാലയെ സ്വാഗതം ചെയ്തത്. തീവ്രവാദത്തിനെതിരെ പോരാടാന്‍ ധൈര്യം കാണിച്ച ഈ കൊച്ചു പെണ്‍കുട്ടിക്ക് നൊബേല്‍ പുരസ്‌കാരം ശരിക്കും അര്‍ഹതപ്പെട്ടതാണെന്ന് അദ്ദേഹം വ്യക്തമാക്കി. പാക് ക്രിക്കറ്റുമായി ബന്ധപ്പെട്ട് അംബയര്‍ അലീം ദറിനും പാട്ടുകാരന്‍ ഗുലാം അലിക്കും വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് മലാലയെ പുകഴ്ത്തി ശിവസേന സംസാരിച്ചത്.
ഇന്ത്യയിലേക്ക് വരണം എന്ന ആഗ്രഹം കുറച്ചു നാളുകള്‍ക്കു മുന്‍പാണ് മലാല പറഞ്ഞത്. ദില്ലിയും മുംബൈയും സന്ദര്‍ശിക്കുമെന്നും മലാല പറഞ്ഞിരുന്നു. പാകിസ്താനിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസാവകാശത്തിന് വേണ്ടി പോരാടിയാണ് മലാല ലോകശ്രദ്ധ ആകര്‍ഷിച്ചത്. അല്‍ കൊയ്ദ തീവ്രവാദികള്‍ക്കെതിരേ കടുത്ത നിലപാട് എടുത്തതിനെ തുടര്‍ന്ന് തീവ്രവാദികള്‍ ഇവരെ വെടിവെച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























