മധ്യപ്രദേശിലെ മാര്‍ക്കറ്റിലേക്ക് ബസ് ഇടിച്ചു കയറി ഏഴു പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

മധ്യപ്രദേശിലെ ജബല്‍പൂരില്‍ നിയന്ത്രണം നഷ്ടപ്പെട്ട മിനി ബസ് തിരക്കേറിയ മാര്‍ക്കറ്റിലേക്ക് പാഞ്ഞുകയറി ഏഴു പേര്‍ മരിച്ചു. അപകടത്തില്‍ 13 പേര്‍ക്കു പരിക്കേറ്റു. വ്യാഴാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. ദേശീയപാത 7ല്‍ ഷിഹോറ-ഗോഹല്‍പൂര്‍ മേഖലയിലാണ് സംഭവമുണ്ടായത്. അപകടശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച ബസ് ഡ്രൈവറെ ജനക്കൂട്ടം കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെങ്കിലും പോലീസ് എത്തി സ്ഥിതിഗതികള്‍ ശാന്തമാക്കി. ഡ്രൈവറെ പിന്നീട് അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























