വനിതാ കമ്മീഷനിലെ ആദ്യ പുരുഷ അംഗം അലോക് റാവത്ത്

ദേശീയ വനിതാ കമ്മീഷനിലെ ആദ്യ പുരുഷ അംഗമായി മുന്‍കാബിനറ്റ് സെക്രട്ടറി അലോക് റാവത്ത്. അഞ്ചംഗ കമ്മിഷനില്‍ നാലാമത്തെ അംഗമായി പുരുഷനെ തിരഞ്ഞെടുത്ത് ചരിത്രം തിരുത്തുകയാണ് ദേശീയ വനിതാകമ്മിഷന്‍. ഇതോടെ വനിതാകമ്മിഷന്‍ പുരുഷന്മാരെ പ്രവേശിപ്പിക്കില്ലെന്ന തെറ്റിദ്ധാരണ ഇനി വേണ്ട. 1977 ബാച്ചിലെ സിക്കിം കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ് റാവത്ത്. പ്രതിരോധമന്ത്രാലയം, ഉപരിതല ഗതാഗതമന്ത്രാലയം എന്നിവയില്‍ ജോ. സെക്രട്ടറിയും യുപിഎസ്‌സി സെക്രട്ടറി, ജലമന്ത്രാലയത്തില്‍ സെക്രട്ടറി സ്ഥാനങ്ങളും വഹിച്ചിരുന്നു. വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ കമ്മിഷനില്‍ പുരുഷ അംഗംകൂടി ഉള്‍പ്പെടുന്നത് ഏറെ നല്ലതാണെന്ന് അദ്ദേഹം പ്രതികരിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























