കേന്ദ്രസര്‍ക്കാരിനെതിരെ ആംആദ്മി സര്‍ക്കാര്‍ കോടതിയെ സമീപിക്കും

ഡല്‍ഹി പോലീസിന്റെ നിയന്ത്രണം സംസ്ഥാനത്തിനു നല്‍കണമെന്ന ആവശ്യം ഉന്നയിച്ച് ഡല്‍ഹിയില്‍ ആംആദ്മി സര്‍ക്കാര്‍ കോടതിയെ സമീപിക്കാനൊരുങ്ങുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമം തടയുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയമാണ്. അതിനാല്‍ പോലീസിന്റെ നിയന്ത്രണം സര്‍ക്കാരിനു കൈമാറണമെന്നാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ ആവശ്യപ്പെടുന്നത്.
ഡല്‍ഹിയില്‍ പിഞ്ചുപെണ്‍കുഞ്ഞുങ്ങള്‍ പീഡനത്തിനിരയാകുന്ന സംഭവങ്ങളെ രാഷ്ട്രീയ ആയുധമാക്കിയാണ് കേജരിവാള്‍ രംഗത്തെത്തിയത്. ഡല്‍ഹി പോലീസിന്റെ നിയന്ത്രണം തങ്ങളുടെ കൈകളില്‍ എത്തിയാല്‍ ഇത്തരം സംഭവങ്ങള്‍ക്ക് അറുതിവരുമെന്നാണ് കേജരിവാള്‍ അവകാശപ്പെടുന്നത്. പിഞ്ചുകുഞ്ഞുങ്ങള്‍ പീഡനത്തിനിരയാകുമ്പോള്‍ പ്രധാനമന്ത്രിയും ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണറും എന്തു ചെയ്യുകയാണെണു കേജരിവാള്‍ നേരത്തെ ചോദിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























