പാക് ഗായകന്‍ അഡ്‌നാന്‍ സമിക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം

പ്രശസ്ത പാക് ഗായകന്‍ അഡ്‌നാന്‍ സമിക്കു ഇന്ത്യന്‍ പൗരത്വം നല്‍കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചതായി റിപ്പോര്‍ട്ട്. അഡ്‌നാന്‍ സമി കഴിഞ്ഞ മേയില്‍ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് തീരുമാനം. ശിവസേനയുടെ എതിര്‍പ്പിനെത്തുടര്‍ന്ന് പാക് ഗായകന്‍ ഗുലാം അലി മുംബൈ ഷണ്‍മുഖാനന്ദ ഹാളില്‍ നടത്താനിരുന്ന സംഗീതപരിപാടി റദ്ദുചെയ്ത സംഭവം നടന്നിട്ട് അധികനാളാകും മുമ്പാണ് സമിക്കു പൗരത്വം നല്‍കാനുള്ള സര്‍ക്കാരിന്റെ തീരുമാനം. സമിയുടെ പാസ്‌പോര്‍ട്ട് പാക്കിസ്ഥാന്‍ റദ്ദാക്കിയിരുന്നു. പാക്കിസ്ഥാനിലേക്കു തിരിച്ചുപോകാന്‍ സാധിക്കാതെ സാഹചര്യമായതിനാല്‍ ഇന്ത്യയില്‍ കഴിയാന്‍ അനുവദിക്കണമെന്ന സമിയുടെ അപേക്ഷ മന്ത്രാലയം അംഗീകരിക്കുകയായിരുന്നു. 2001 മുതല്‍ ഇന്ത്യയില്‍ കഴിയുകയാണ് സമി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























