കേരളത്തിലെ വിദ്യാര്‍ഥികള്‍ക്കു പ്രധാനമന്ത്രിയുടെ അഭിനന്ദനം

അവയവ ദാനത്തെ പ്രോത്സാഹിപ്പിക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിലാണ് നിര്‍ദേശം. പരിപാടിയില്‍ കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികളെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. അവയവദാനത്തിന്റെ പ്രചാരണത്തിനായി അഭ്യര്‍ഥിച്ച് കത്തയ്ച്ചതിനാണ് അഭിനന്ദനം. കണ്ണൂരിലെ ശ്രദ്ധ തമ്പാനും ചിറ്റൂര്‍ സെന്റ് മേരീസ് സ്‌കൂളിലെ കുട്ടികളുമാണ് പ്രധാനമന്ത്രിയുടെ പ്രശംസയ്ക്ക് അര്‍ഹരായത്. മന്‍ കി ബാത്തിനെ വിലയിരുത്തിയ വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിച്ചതിന് കണ്ണൂര്‍ ആകാശവാണിയേയും പ്രധാനമന്ത്രി അഭിനന്ദിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























