ജമ്മു കശ്മീര്‍ അതിര്‍ത്തിയിലെ സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാക് സേനയുടെ വെടിവെപ്പ്

ജമ്മു കശ്മീര്‍ അതിര്‍ത്തിയിലെ 30 ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാക് സേനയുടെ വെടിവെപ്പ്. സാംബ ജില്ലയിലെ ഹിര നഗര്‍, കത്വ, രാംഗര്‍ എന്നിവിടങ്ങളിലാണ് ഞായറാഴ്ച രാത്രി വെടിവെപ്പ് നടന്നത്. പാക് ആക്രമണത്തില്‍ ഗ്രാമീണര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്.
അതിര്‍ത്തിയിലെ പാക് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഗ്രാമീണരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
വെള്ളിയാഴ്ച പാക് സേന നടത്തിയ വെടിവെപ്പില്‍ ഒരു ഗ്രാമീണന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഇന്ത്യന്‍ സേന തിരിച്ചടിച്ചിരുന്നു. ശനിയാഴ്ച ബി.എസ്.എഫ് ഔട്ട്‌പോസ്റ്റുകള്‍ക്കു നേരെ നടന്ന പാക് ഷെല്ലാക്രമണം രണ്ടു ഗ്രാമീണര്‍ക്ക് പരിക്കേറ്റു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























