മുംബൈ ക്രഫോഡ് മാര്‍ക്കറ്റില്‍ വന്‍ അഗ്നിബാധ, 60 കടകള്‍ കത്തി നശിച്ചു

ദക്ഷിണ മുംബൈയിലെ ഏറ്റവും തിരക്കേറിയ മൊത്ത, ചില്ലറ വിപണിയായ ക്രഫോഡ് മാര്‍ക്കറ്റിലുണ്ടായ തീപിടുത്തത്തില്‍ 60 കടകള്‍ കത്തിനശിച്ചു. കോടികളുടെ നഷ്ടം കണക്കാക്കുന്നു. ഇന്നലെ പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു തീപിടിത്തം. പത്തിലേറെ അഗ്‌നിശമന വാഹനങ്ങള്‍ എത്തിയാണ് തീയണച്ചത്.
സൗന്ദര്യവര്‍ധക വസ്തുക്കളുടെയും പാര്‍ക്കിങ് ഉല്‍പന്നങ്ങളുടെയും കടകള്‍ സ്ഥിതി ചെയ്യുന്ന മേഖലയിലായിരുന്നു അഗ്‌നിബാധ. സിഎസ്ടി റയില്‍വേ സ്‌റ്റേഷനില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാത്രം അകലെയാണ് ക്രഫോഡ് മാര്‍ക്കറ്റ്. മുംബൈ മുനിസിപ്പല്‍ കമ്മിഷണര്‍ അജോയ് മേത്ത സംഭവസ്ഥലം സന്ദര്‍ശിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























