ശ്രീലങ്കന് നാവികസേന 34 ഇന്ത്യന്‍ മത്സ്യബന്ധനത്തൊഴിലാളികളെ പിടികൂടി

സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്ന കുറ്റംചുമത്തി 34 ഇന്ത്യന്‍ മത്സ്യബന്ധനത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന പിടികൂടി. രാമനാഥപുരം, നാഗപട്ടണം സ്വദേശികളായ മത്സ്യബന്ധനത്തൊഴിലാളികളാണ് പിടിയിലായത്. ഇവരുടെ ഏഴുബോട്ടുകളും ലങ്കന്‍ നാവികസേന പിടിച്ചെടുത്തിട്ടുണ്ട്. തൊഴിലാളികളെ അറസ്റ്റ്‌ചെയ്ത സംഭവത്തില്‍ രാമേശ്വരത്തെ വിവിധ മത്സ്യത്തൊഴിലാളി യൂണിയനുകള്‍ ആശങ്കരേഖപ്പെടുത്തി.
ശ്രീലങ്കന് നാവികസേന പിടികൂടിയിട്ടുള്ള മത്സ്യത്തൊഴിലാളികളുടെ മോചനത്തിന് കേന്ദ്രസര്ക്കാര് ഇടപെടണമെന്നാവശ്യപ്പെട്ട് എഡിഎംകെ എംപിമാര് വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. മത്സ്യത്തൊഴിലാളികളെ നാട്ടിലെത്തിക്കാന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കര് എം. തമ്പി ദുരൈയുടെ നേതൃത്വത്തിലുള്ള സംഘം ആവശ്യപ്പെട്ടിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























