കേരളഹൗസ് സംഭവം: എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നു പോലീസ്

കേരള ഹൗസില്‍ ഗോമാംസം വിളമ്പിയെന്ന പരാതിയിന്മേല്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നു ഡല്‍ഹി പോലീസ്. ഗോമാംസമാണ് കേരളാ ഹൗസിന്റെ സമൃദ്ധി റസ്റ്ററന്റില്‍ വിളമ്പുന്നായിരുന്നു പരാതി. കണ്‍ട്രോള്‍ റൂം വഴിയാണ് പരാതി ലഭിച്ചത്. പരിശോധനയില്‍ കേരള ഹൗസിന്റെ അടുക്കളയില്‍ കയറി പരിശോധന നടത്തിയെങ്കിലും ഒന്നും കണെ്ടത്താനായിരുന്നില്ല. അതിനാല്‍ കേസെടുക്കേണ്ട സാഹചര്യമില്ലെന്നും പോലീസ് അറിയിച്ചു. അക്രമ സംഭവങ്ങളെ തുടര്‍ന്നു കേരള ഹൗസ് അധികൃതര്‍ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























