ഇന്ത്യ-ആഫ്രിക്ക ഉച്ചകോടിയുടെ മൂന്നാം എഡിഷനു നേരെ തീവ്രവാദ ഭീഷണി

ഡല്‍ഹിയില്‍ നടക്കുന്ന ഇന്ത്യ-ആഫ്രിക്ക ഉച്ചകോടിയുടെ (ഐഎഎഫ്എസ്) മൂന്നാം എഡിഷനു നേരെ തീവ്രവാദ ഭീഷണി. ഇസ്‌ലാമിക് സ്റ്റേറ്റും(ഐഎസ്), ബോക്കോ ഹറാമും ആക്രമണം നടത്താന്‍ പദ്ധതിയിട്ടതായാണ് ഇന്റലിജന്‍സ് ബ്യൂറോ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇതേതുടര്‍ന്നു ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി.
ഉച്ചകോടിയില്‍ 54 ആഫ്രിക്കന്‍ രാജ്യങ്ങളിലെ തലവന്മാര്‍ പങ്കെടുക്കുന്നത്. ഡിപ്ലോമാറ്റിക് മഹാകുംഭ എന്നു പേരിട്ടിരിക്കുന്ന ഐഎഎഫ്എസ് 2015ല്‍ ലോകത്തെ 230 കോടി ജനങ്ങളുടെ രാഷ്ട്രീയ-സാമ്പത്തിക മേഖലകളിലെ തന്ത്രപ്രധാന തീരുമാനങ്ങള്‍ ചര്‍ച്ചയാകും. ഉച്ചകോടിയില്‍ പങ്കെടുക്കുന്ന വിദേശകാര്യമന്ത്രിമാര്‍ ഇന്നു കൂടിക്കാഴ്ച നടത്തും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























