ബീഫ് റെയ്ഡിനെ അപലപിച്ച് കേജ്‌രിവാള്‍, കേരള മുഖ്യമന്ത്രി പറഞ്ഞതിനോട് യോജിക്കുന്നു

കേരള ഹൗസില്‍ പൊലീസ് നടത്തിയ ബീഫ് റെയ്ഡിനെ അപലപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കേരളാഹൗസിന്റെ ക്യാന്റീനില്‍ ബീഫ് ഉണ്ടെന്ന അജ്ഞാത സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് ഡല്‍ഹി പൊലീസ് ഇവിടെ എത്തി പരിശോധന നടത്തിയത്.
\'കേരള മുഖ്യമന്ത്രി പറഞ്ഞതിനോട് ഞാനും യോജിക്കുന്നു കേരള ഹൗസ് എന്നതൊരു സര്‍ക്കാര്‍ സംവിധാനമാണ്, അല്ലാതെ സ്വകാര്യ ഹോട്ടല്‍ അല്ല. ഡല്‍ഹി പൊലീസിന് ഇവിടെ ഒരു കാര്യവുമില്ല. രാജ്യത്തിന്റെ ഫെഡറല്‍ സ്ട്രക്ചറിന്മേലുള്ള അക്രമമാണിത്.
ഡല്‍ഹി പൊലീസ് പ്രവര്‍ത്തിക്കുന്നത് ബിജെപിയെയും ശിവസേനയും പോലെയാണ്. ബിജെപിക്കും മോഡിക്കും ഇഷ്ടപ്പെടാത്തത് ഒരു മുഖ്യമന്ത്രി കഴിക്കുന്നുണ്ടെന്ന് തോന്നിയാല്‍ നിങ്ങള്‍ സംസ്ഥാനഭവനില്‍ പോയി അദ്ദേഹത്തെ അറസ്റ്റ് ചെയ്യുമോ\' ? മൂന്നു ട്വീറ്റുകളിലായാണ് കെജ്‌രിവാള്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.
തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വാര്‍ത്താ സമ്മേളനം നടത്തിയതിന് പിന്നാലെയാണ് കെജ്‌രിവാള്‍ തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലും ഫെയ്‌സ്ബുക്ക് പ്രൊഫൈലിലും ബീഫ് റെയ്ഡിനെ അനുകൂലിച്ച് രംഗത്ത് എത്തിയത്. അതിനിടെ കേരള ഹൗസില്‍ ഡല്‍ഹി പൊലീസ് നടത്തിയ ബീഫ് റെയ്ഡിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തെഴുതുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























