ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഡല്‍ഹി ഐഐടി സന്ദര്‍ശിച്ചു

സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്കിന്റെ സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഡല്‍ഹി ഐഐടി വിദ്യാര്‍ഥികളുമായി കൂടിക്കാഴ്ച നടത്തി. പരിപാടിയില്‍ 900 വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ഇന്ത്യയുമായി ബന്ധപ്പെടാതെ ലോകവുമായി ബന്ധപ്പെടാന്‍ സാധിക്കില്ലെന്ന് വിദ്യാര്‍ഥികളുമായുള്ള ചര്‍ച്ചയില്‍ അദ്ദേഹം പറഞ്ഞു.
ചൊവ്വാഴ്ച സുക്കര്‍ബര്‍ഗും സംഘവും താജ്മഹല്‍ സന്ദര്‍ശിച്ചു. താജ്മഹല്‍ സന്ദര്‍ശന ചിത്രങ്ങള്‍ തന്റെ ഔദ്യോഗിക പേജില്‍ സുക്കര്‍ബര്‍ഗ് പോസ്റ്റ് ചെയ്തിരുന്നു. \'അതിമനോഹരം\' എന്നാണ് താജ്മഹലിനെക്കുറിച്ച് ഫേസ്ബുക്ക് തലവന്‍ പറഞ്ഞത്. താജ്മഹല്‍ കാണാന്‍ അതിയായി ആഗ്രഹിച്ചിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫേസ്ബുക്കില്‍ ഏറ്റവും സജീവമായി വ്യാപൃതരായിരിക്കുന്ന സമൂഹത്തെ നേരിക്കാണാന്‍ ആഗ്രഹിക്കുന്നതായി ഇന്ത്യന്‍ സന്ദര്‍ശനത്തിനു മുന്നോടിയായി നേരത്തേ സുക്കര്‍ബര്‍ഗ് അറിയിച്ചിരുന്നു. 13 കോടി ഫേസ്ബുക്ക് ഉപയോക്താക്കളാണ് ഇന്ത്യയിലുള്ളത്. ഫേസ്ബുക്ക് ഉപയോക്താക്കളുടെ എണ്ണത്തില്‍ ലോകത്തില്‍ രണ്ടാം സ്ഥാനമാണിത്. അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























