ഗീത രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ കണ്ടു

പതിനഞ്ച് വര്‍ഷത്തെ പാകിസ്ഥാന്‍ വാസത്തിന് ശേഷം കഴിഞ്ഞ ദിവസം ദില്ലിയിലെത്തിയ ഗീത രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ കണ്ടു. പാകിസ്ഥാനില്‍ ഗീതയെ സംരക്ഷിച്ച ഈദി ഫൗണ്ടേഷന്‍ അംഗങ്ങള്‍ക്കൊപ്പം രാഷ്ട്രപതി ഭവനിലെത്തിയാണ് ഗീത പ്രണബ് മുഖര്‍ജിയെ കണ്ടത്. രാവിലെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്!രിവാളിനേയും ഗീത കണ്ടിരുന്നു. ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി വാഗ്ദാനം ചെയ്ത ഒരു കോടി രൂപ ഈദി ഫൗണ്ടേഷന്‍ നിരസിച്ചു. കേള്‍ക്കാനും സംസാരിക്കാനും കഴിയാത്ത ഗീതയുടെ ബന്ധുക്കളെ കണ്ടെത്താനുളള ഡിഎന്‍എ പരിശോധന ഫലം അടുത്തയാഴ്ച ലഭിക്കുമെന്നാണ് വിവരം. ഫലം വരുന്നത് വരെ ഗീത ഇന്‍ഡോറിലുള്ള ബധിര മൂക വിദ്യാലയത്തിലായിരിക്കും കഴിയുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























