ആത്മപരിശോധന നടത്താന്‍ നേതാക്കള്‍ തയ്യാറാകണം: ആന്റണി

നേതാക്കള്‍ ആത്മപരിശോധന നടത്താന്‍ തയ്യാറാകണമെന്ന് എ.കെ.ആന്റണി. എല്ലാ നേതൃത്വത്തിനും വിശ്വാസ്യത നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നതായും ആന്റണി പറഞ്ഞു. നേതാക്കള്‍ക്ക് വിശ്വാസം നേടിയെടുക്കാന്‍ സാധിച്ചില്ലെങ്കില്‍ പുതുതലമുറയെ നയിക്കാനാവില്ല. തൊഴിലാളി സംഘടനകള്‍ തൊഴിലാളികളില്‍ നിന്നും അകന്നു കഴിഞ്ഞു. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് മൂന്നാര്‍ സമരം. ബി.ജെ.പിയുടെ ഫാസിസ്റ്റ് നയങ്ങള്‍ പോലീസും ഏറ്റെടുത്തതിന്റെ പ്രതിഫലനമാണ് ഡല്‍ഹി കേരള ഹൗസിലെ പശുവിറച്ചി പരിശോധനയെന്നും ആന്റണി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























