ലഷ്‌കര്‍ ഇ തോയിബ കമാന്‍ഡര്‍ അബു ഖാസിമിനെ സൈന്യം വധിച്ചു

ലഷ്‌കര്‍ ഇ തോയിബ കമാന്‍ഡര്‍ അബു ഖാസിം കൊല്ലപ്പെട്ടു. കശ്മീരിലെ ബന്ദിപ്പുരയില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഖാസിമിനെ സൈന്യം വധിച്ചത്. ബുധനാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടല്‍ വ്യാഴാഴ്ച പുലര്‍ച്ചയോടെയാണ് അവസാനിച്ചത്. ഒന്‍പത് സൈനികര്‍ കൊല്ലപ്പെട്ട ഉധംപൂര്‍ ആക്രമണത്തിന്റെ മുഖ്യസൂത്രധാരനാണ് അബു ഖാസിം. ഇയാളെ വധിക്കാന്‍ കഴിഞ്ഞത് സൈന്യത്തിന്റെ നിര്‍ണ്ണായക നേട്ടമാണ്.
2013 ജൂണിലാണ് ഉധംപൂരില്‍ തീവ്രവാദികള്‍ സൈനികരെ ആക്രമിച്ചത്. സൈന്യത്തിന്റെ വാഹനവ്യൂഹത്തെ തീവ്രവാദികള്‍ ആക്രമിക്കുകയായിരുന്നു. തീവ്രവാദ വിരുദ്ധ സേനയിലെ ഇന്റലിജന്‍സ് വിഭാഗം ഉദ്യോഗസ്ഥനായിരുന്ന അല്‍താഫ് അഹമ്മദിനെ വധിച്ചതിന് പിന്നിലും അബു ഖാസിമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























