ഒഡീഷയില്‍ റോഡപകടത്തില്‍ ഏഴു പേര്‍ മരിച്ചു

ഒഡീഷയിലെ ഗംജം ജില്ലയില്‍ റോഡപകടത്തില്‍ ഏഴു പേര്‍ മരിച്ചു. അഞ്ചു പേര്‍ക്കു ഗുരുതരമായി പരിക്കേറ്റു. ഗംജം ജില്ലയിലെ രന്ധ മേഖലയിലായിരുന്നു അപകടമുണ്ടായത്. നിയന്ത്രണം നഷ്ടപ്പെട്ട ട്രക്ക് പ്രദേശത്തെ മാര്‍ക്കറ്റില്‍ നിര്‍ത്തിയിട്ടിരുന്ന മിനി ട്രക്കിലും ബസിലും ഇടിച്ചായിരുന്നു അപകടം. ആറു പേര്‍ സംഭവ സ്ഥലത്തും ഒരാള്‍ ആശുപത്രി മധ്യേയുമാണ് മരിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























