ബീഫ് റെയ്ഡ്: കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് കേരളത്തെ ഖേദം അറിയിക്കും

ഡല്‍ഹിയിലെ കേരള ഹൗസ് കാന്റീനില്‍ പോലീസ് ബീഫ് പരിശോധന നടത്തിയതില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് കേരളത്തെ ഖേദം അറിയിക്കും. ഇക്കാര്യം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി അദ്ദേഹം സംസാരിക്കുമെന്നാണ് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. സംഭവത്തില്‍ ഡല്‍ഹി പോലീസിനു തെറ്റു പറ്റിയെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വിലയിരുത്തല്‍. കേരള ഹൗസിലെ ബീഫ് റെയ്ഡില്‍ ശക്തമായ പ്രതിഷേധം അറിയിച്ച് മുഖ്യമന്ത്രി പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തരമന്ത്രി എന്നിവര്‍ക്ക് കത്തയച്ചിരുന്നു. തുടര്‍ന്ന് ഡല്‍ഹി പോലീസിനോട് പ്രധാനമന്ത്രി വിശദീകരണവും തേടിയിരുന്നു. വിഷയത്തില്‍ പ്രതിഷേധം ശക്തമായതോടെയാണ് കേന്ദ്രം ഖേദപ്രകടനം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























