പ്രായമായ പശുക്കളെ കൊന്നു തിന്നുന്നത് പുണ്യമെന്ന് നടന്‍ മധു

പ്രായം ചെന്ന പശുക്കളെ കൊന്നു തിന്നുന്നത് പുണ്യമാണെന്നു മുതിര്‍ന്ന ചലച്ചിത്ര നടന്‍ മധു. ബീഫിന്റെ പേരില്‍ ഉണ്ടായ വിവാദങ്ങള്‍ നിര്‍ഭാഗ്യകരമാണെന്ന് ഡല്‍ഹിയില്‍ എത്തിയ മധു വ്യക്തമാക്കി. വാര്‍ധക്യത്തിലെത്തിയ മാതാപിതാക്കളെ പോലും ഉപേക്ഷിക്കുന്ന കാലമാണിത്. സ്വന്തം അമ്മയെ നോക്കാന്‍ പറ്റാത്തവരാണ് കറവ വറ്റിയ പശുക്കളെയും പ്രായം ചെന്ന കാളകളെയും കൊല്ലരുതെന്നു വാശി പിടിക്കുന്നത്.
പ്രായമായ കന്നുകാലികള്‍ തെരുവില്‍ അലഞ്ഞു തിരിഞ്ഞും പ്‌ളാസ്റ്റിക് തിന്നും വണ്ടിയിടിച്ചു ചത്തു കിടക്കുന്നതിലും എത്രയോ നല്ലതാണ് മനുഷ്യന് ഒരു നേരത്തെ ഭക്ഷണമാകുന്നത്. ഇക്കാരണങ്ങള്‍ കൊണ്ടു തന്നെ കന്നുകാലികളെ കൊന്നു തിന്നുന്നത് പുണ്യമാണ്. ഡല്‍ഹിയിലെത്തിയ മധു കേരള ഹൗസില്‍ നിന്നാണ് ഭക്ഷണം കഴിച്ചത്. താന്‍ ബീഫ് കഴിക്കുമെന്നു പറഞ്ഞ അദ്ദേഹം ബീഫുണേ്ടാ എന്ന് കാന്റീനില്‍ തിരക്കി.
എന്നാല്‍, കേരള ഹൗസില്‍ പൊതുജനങ്ങള്‍ക്കുള്ള സമൃദ്ധി കാന്റീനില്‍ ബീഫ് ഉണെ്ടന്നും വാങ്ങിത്തരാമെന്നും ജീവനക്കാര്‍ പറഞ്ഞു. തനിക്കു വേണ്ടി ബുദ്ധിമുട്ടേണെ്ടന്നും തത്കാലം മീന്‍കറിയും മീന്‍ വറുത്തതും കൂട്ടി അഡ്ജസ്റ്റ് ചെയ്‌തോളാമെന്നും പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























