ഭീകരപ്രവര്‍ത്തനങ്ങളെ നേരിടാന്‍ ആഫ്രിക്കയും ഇന്ത്യയും യോജിച്ച് പോരാടണമെന്നു മോഡി

ഭീകരപ്രവര്‍ത്തനങ്ങളെ നേരിടാന്‍ ആഫ്രിക്കയും ഇന്ത്യയും യോജിച്ച് പോരാടണമെന്നു ഇന്ത്യ-ആഫ്രിക്ക ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തു. വിദേശകാര്യവകുപ്പ് ഉച്ചകോടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐക്യരാഷ്ടസഭാ സുരക്ഷാസമിതിയില്‍ സ്ഥിരാംഗത്വത്തിന് ഇന്ത്യയും ആഫ്രിക്കയും ഒരുമിച്ച് നില്‍ക്കണമെന്നും മോദി പറഞ്ഞു. ആഫ്രിക്കന്‍ രാജ്യങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കു ഇന്ത്യ 3,910 കോടി രൂപയുടെ അധിക സാമ്പത്തിക സഹായം നല്‍കും. അധിക സാമ്പത്തിക സഹായത്തിനൊപ്പം 65,000 കോടിയുടെ വായ്പയും ഇന്ത്യ ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് നല്‍കും. ഉച്ചകോടിയില്‍ 41 രാഷ്ട്രതലവന്മാരും 54 രാജ്യങ്ങളിലെ പ്രതിനിധികളും പങ്കെടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























