വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നേരിയ ഭൂചലനം, ഇന്നു പുലര്‍ച്ചെ 3.45 നാണ് ഭൂചലനം ഉണ്ടായത്

ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ബംഗ്ലദേശിലും നേരിയ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്നു പുലര്‍ച്ചെ 3.45 നാണ് ഉണ്ടായത്. ബംഗ്ലദേശ് അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന അസമിലെ കാരിമഗ് ജില്ലയിലാണ് ശക്തമായി അനുഭവപ്പെട്ടത്.
സംഭവത്തില്‍ ആള്‍നാശമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അസമിന്റെ വിവിധ ഭാഗങ്ങള്‍ മേഘാലയ തുടങ്ങി ബംഗ്ലദേശിനോട് ചേര്‍ന്നു കിടക്കുന്ന ഭാഗങ്ങളിലും നേരിയ ഭൂചലനമുണ്ടായെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പത്തു മുതല്‍ 12 സെക്കന്‍ഡ് വരെ ഭൂചലനം നീണ്ടു നിന്നുവെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളായ അസം, മേഘാലയ, മിസോറം, ത്രിപുര, നാഗാലന്‍ഡ്, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ ലോകത്തെ ഭൂചലന മേഖലകളില്‍ പ്രധാനസ്ഥാനത്തുള്ളതാണ്. കഴിഞ്ഞ ദിവസം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ ഭൂചലനം ഉണ്ടായിരുന്നു. ആസാമിലെ കരിംഗഞ്ചി ജില്ലയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് ഭൂകമ്പനിരീക്ഷണ കേന്ദ്രം അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























