Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

കല്‍ക്കരിപാടം അഴിമതി; നിര്‍ണായക ഫയലുകള്‍ കാണാതായതിനെ ചെല്ലി പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം; ഇരുസഭകളും നിര്‍ത്തിവെച്ചു

20 AUGUST 2013 05:15 AM IST
മലയാളി വാര്‍ത്ത.

കല്‍ക്കരിപാടം അനുവദിച്ചതു സംബന്ധിച്ച നിര്‍ണായക ഫയലുകള്‍ കാണാതായതിനെ ചെല്ലി പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം. ഇതിനെ തുടര്‍ന്ന്‌ സഭാ നടപടികള്‍ നിര്‍ത്തിവെച്ചു. പിന്നീട്‌ ചേര്‍ന്നപ്പോഴും ബഹളം തുടര്‍ന്നതോടെ സഭ ഇന്നത്തേക്ക്‌ പിരിയുകയായിരുന്നു.

1993 മുതല്‍ 2004വരെയുള്ള കല്‍ക്കരിപ്പാടം അഴിമതിയുമായി ബന്ധപ്പെട്ട ഫയലുകളാണ്‌ കാണാതായത്‌. വിഷയത്തില്‍ പ്രധാനമന്ത്രി പ്രസ്‌താവന നടത്തണമെന്ന്‌ ആവശ്യപ്പെട്ടായിരുന്നു ബിജെപി അംഗങ്ങള്‍ ബഹളമുണ്ടാക്കിയത്‌. എന്നാല്‍ ആവശ്യം നിരസിച്ച സര്‍ക്കാര്‍ വകുപ്പുമന്ത്രി പ്രസ്‌താവന നടത്തുമെന്ന്‌ വ്യക്തമാക്കി. തുടര്‍ന്ന്‌ രാജ്യസഭയില്‍ പ്രസ്‌താവന നടത്തിയ കല്‍ക്കരി വകുപ്പ്‌ മന്ത്രി ശ്രീപ്രകാശ്‌ ജയ്‌സ്വാള്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ കുറ്റക്കാരനെന്ന്‌ തെളിഞ്ഞാല്‍ എന്തു ശിക്ഷയും ഏറ്റുവാങ്ങാന്‍ തയാറാണെന്ന്‌ അറിയിച്ചു. ഫയലുകള്‍ കാണാതായതിനെക്കുറിച്ച്‌ എല്ലാതരത്തിലുള്ള അന്വേഷണവും നടത്താന്‍ തയ്യാറാണെന്നും ജയ്‌സ്വാള്‍ രാജ്യസഭയില്‍ പറഞ്ഞു. കൂടാതെ ഇതിനെക്കുറിച്ച്‌ അന്വേഷിക്കാന്‍ മന്ത്രിതല സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 769 ഫയലുകള്‍ സി.ബി.ഐയ്‌ക്ക്‌ കൈമാറിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

എന്നാല്‍ വിശദീകരണത്തില്‍ പ്രതിപക്ഷം തൃപ്‌തരായില്ല. ഫയലുകള്‍ കാണാതായതല്ലെന്നും കാണാതാക്കിയതാണെന്നുമായിരുന്നു രാജ്യസഭാ പ്രതിപക്ഷ നേതാവ്‌ അരുണ്‍ ജെയ്‌റ്റ്‌ലി നല്‍കിയ മറുപടി. വിഷയത്തില്‍ പ്രധാനമന്ത്രി പ്രസ്‌താവന നടത്തണമെന്ന ആവശ്യത്തില്‍ നിന്ന്‌ പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തുടര്‍ന്ന്‌ സഭ നിര്‍ത്തിവെക്കുകയായിരുന്നു. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌ കല്‍ക്കരി വകുപ്പ്‌ മന്ത്രിയായിരുന്ന കാലയളവിലെ ഫയലുകളാണ്‌ കാണാതായത്‌. ലോക്‌സഭയിലും സമാനമായ പ്രതിഷേധമുണ്ടായി. സവാള വിലവര്‍ധനയില്‍ ഇടതുപക്ഷവും തെലുങ്കാന വിഷയത്തില്‍ ടിഡിപിയും പ്രതിഷേധിച്ചു.

രാജീവ്‌ ഗാന്ധിയുടെ ജന്മദിനമായ ഇന്ന്‌ ഭക്ഷ്യസുരക്ഷാ ബില്‍ ലോക്‌സഭയില്‍ പാസാക്കാനായിരുന്നു കോണ്‍ഗ്രസ്സിന്റെ ശ്രമം. എന്നാല്‍ ഒരു ബില്ലും പാസാക്കാന്‍ അനുവദിക്കില്ലെന്നും, ഭക്ഷ്യ സുരക്ഷാ ബില്ലില്‍ വിശദമായ ചര്‍ച്ചവേണമെന്നും പ്രതിപക്ഷം വ്യക്തമാക്കിയതോടെ കോണ്‍ഗ്രസ്‌ പ്രതീക്ഷകള്‍ക്ക്‌ തിരിച്ചടിയായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (41 seconds ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (16 minutes ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (29 minutes ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (10 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (10 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (11 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (11 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (11 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (11 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (11 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (12 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (13 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (13 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (15 hours ago)

Malayali Vartha Recommends