കോളേജില്‍ കടുവ കയറിയത് വിദ്യാര്‍ത്ഥികളെ ഭയപ്പെടുത്തി

ഭോപ്പാലിലെ സെന്റട്രല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് അഗ്രിക്കള്‍ച്ചര്‍ ആന്റ് എഞ്ചിനിയറിംഗ് കോളജില്‍ കടുവ കയറി. സ്ഥാപനത്തിന്റെ മേല്‍ക്കൂരയിലൂടെ നടക്കുന്ന കടുവയെ കണ്ട ഓഫീസ് ജീവനക്കാര്‍ ആദ്യം ഭയന്നുവെങ്കിലും കുട്ടികളോടു ക്ലാസുകളില്‍ സുരക്ഷിതമായി ഇരിക്കുവാന്‍ നിര്‍ദേശിച്ചു. പിന്നീട് വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. ഏറെ ശ്രമകരമായ ദൗത്യത്തിനൊടുവിലാണു കടുവയെ ഉദ്യോഗസ്ഥര്‍ പിടികൂടിയത്.
അടുത്ത 24 മണിക്കൂര്‍ വന വിഹാര്‍ നാഷണല്‍ പാര്‍ക്കില്‍ കടുവയെ നിരീക്ഷണത്തിനു വിധേയമാക്കുമെന്നു വനം വകുപ്പ് അറിയിച്ചു. കടുവയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെങ്കില്‍ മാത്രമേ വനത്തിലേക്കു തുറന്നുവിടുകയുള്ളു. കോളജിനു സമീപമുള്ള നാബി ബൗഗ് പ്രദേശത്തുള്ളവര്‍ സംഭവത്തെ തുടര്‍ന്നു ഭീതിയിലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























