ശാരീരിക ബന്ധത്തിന് തയ്യാറാകാതിരുന്ന സന്യാസിയെ വീട്ടമ്മ ചുട്ടുകൊന്നു

ശാരീരിക ബന്ധത്തിന് വിസമ്മതിച്ച സന്യാസിയെ വീട്ടമ്മ ചുട്ടുകൊന്നു. ഡല്‍ഹിയിലാണ് സംഭവം. ഡല്‍ഹിയിലെ സാരെ കാല ഖാന്‍ മേഖലയിലെ ഒരു ഗസ്റ്റ് ഹൗസില്‍ വച്ചാണ് കൊലപാതകം നടന്നത്.
ലൈംഗിക ബന്ധത്തിന് വഴങ്ങാത്തതിനെ തുടര്‍ന്ന് സന്യാസിയെ ശാരീരികമായി ഉപദ്രവിക്കുകയും എന്നിട്ട് കൊലപ്പെടുത്താന്‍ ലക്ഷ്യമിട്ട് തീ കൊളുത്തിയ ശേഷം യുവതി ഗസ്റ്റ് ഹൗസിലെ മുറിയില്‍ നിന്ന് രക്ഷപെടുകയായിരുന്നു. പിന്നീട് ഇവരെ പൊലീസ് പിടികൂടി. രാജസ്ഥാനിലെ പ്രമുഖ സന്യാസി സമൂഹത്തില്‍ അംഗമായ ഗജനന്‍ (53) ആണ് മരിച്ചത്. ഇയാള്‍ ക്ഷേത്രത്തിലെ പുരോഹിതനും ജോത്സ്യനുമായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ നിലയിലാണ് ഗജനനെ ഗസ്റ്റ് ഹൗസിലെ മുറിയില്‍ നിന്ന് പൊലീസ് കണ്ടെത്തിയത്.
സഫ്ദര്‍ഗഞ്ചിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാവിലെയാണ് ഗജനന്‍ മരണത്തിന് കീഴടങ്ങിയത്. ലൈംഗിക ബന്ധത്തിന് ശേഷമാണ് കൊലപാതകമെന്നാണ് പോലീസിന്റെ നിഗമനം. വീട്ടമ്മ സന്യാസിയെ നിര്‍ബന്ധിച്ച് ലൈംഗിക ബന്ധത്തില്‍ സന്യാസി ഏര്‍പ്പെട്ടതെന്നാണ് സൂചന.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























