മോദിയെ ഇന്ത്യയില്‍ എത്തിക്കാന്‍ ബജ്‌റംഗി ഭായിജാന്‍ രണ്ടാം ഭാഗം വരണമെന്ന് രാജ് താക്കറെ

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി പരിഹസിച്ച് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന തലവന്‍ രാജ് താക്കറെ രംഗത്ത്. മോദിയെ ഇന്ത്യയില്‍ എത്തിക്കാന്‍ ബജ്‌റംഗി ഭായിജാന്‍ സിനിമയുടെ രണ്ടാം ഭാഗം വരണമെന്ന് രാജ് താക്കറെ പരിഹസിച്ചു. അതിര്‍ത്തി കടന്ന് ഇന്ത്യയില്‍ എത്തുന്ന പാക്കിസ്ഥാനി പെണ്‍കുട്ടിയെ നായക കഥാപാത്രം അവതരിപ്പിക്കുന്ന സല്‍മാന്‍ ഖാന്‍ സ്വന്തം രാജ്യത്ത് എത്തിക്കുന്നതാണ് ബജ്‌റംഗി ഭായിജാന്‍ എന്ന ചിത്രത്തിന്റെ പ്രമേയം.
ഏറ്റവും അധിക കാലം രാജ്യത്തിനു പുറത്തുനിന്ന പ്രധാനമന്ത്രി എന്ന റെക്കോര്‍ഡും മോദിക്ക് തന്നെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്തുതരം സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നത്. അനിഷ്ടമുള്ളതെല്ലാം നിരോധിക്കുന്നതിലാണ് അവര്‍ക്ക് താത്പര്യമെന്നും ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ താക്കറെ പറഞ്ഞു. ശിവസേനയ്ക്ക് പിന്നാലെ എംഎന്‍എസും കൂടി വിമര്‍ശനവുമായി രംഗത്തെത്തിയത് ബിജെപിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























