പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി വെടിയേറ്റു മരിച്ചു

ഉത്തര്‍പ്രദേശില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുവാനിരുന്ന സ്ഥാനാര്‍ഥി വെടിയേറ്റ് മരിച്ചു. പ്രതാപ്ഗാര്‍ഹ് ജില്ലയിലെ ദഡന്‍പൂര്‍ ഗ്രാമത്തിലെ ഇന്ദ്രമണി ശുക്ലയാണു കൊല്ലപ്പെട്ടത്. 35 കാരനായ ശുക്ലയെ ബൈക്കിലെത്തിയ ഒരു സംഘം വെടിവയ്ക്കുകയായിരുന്നു. കാറില്‍ വീട്ടിലേക്കു മടങ്ങും വഴിയാണു ശുക്ലയ്ക്കു വെടിയേറ്റത്. വെടിയേറ്റ ശുക്ലയെ ഉടന്‍ തന്നെ ജില്ലാ ആശുപത്രിയിലേക്കു കൊണ്ടു പോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തെ കുറിച്ച് കോട്ട്‌വാളി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ച ശുക്ല അഭിഭാഷകനായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























