Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

എന്നോട് കളിച്ചാല്‍ ഇങ്ങനെയിരിക്കും... ജയലളിതയെ പരിഹസിച്ച് പാട്ടെഴുതിയതിന് നാടന്‍ പാട്ട് കലാകാരനെ അറസ്റ്റ് ചെയ്തു

31 OCTOBER 2015 09:33 AM IST
മലയാളി വാര്‍ത്ത.

മുഖ്യമന്ത്രി ജയലളിതയെ പരിഹസിച്ച് പാട്ടെഴുതിയതിന് ആ നാടന്‍ പാ്ട്ട് കലാകാരന്‍ പ്രതീക്ഷിച്ചു കാണില്ല. താന്‍ ഇത്രയും പെട്ടെന്ന് അറസ്റ്റിലാകുമെന്ന്. ജയലളിതയെ പരിഹസിച്ച് പാട്ടെഴുതിയതിന് ചെന്നൈയില്‍ നാടന്‍ പാട്ട് കലാകാരനായ കോവന്‍ എന്ന എസ്. ശിവദാസിനെയാണ് അറസ്റ്റ് ചെയ്തതു. ജയലളിതയെ കളിയാക്കുന്ന വരികള്‍ പാട്ടില്‍ ഉള്ളതിനെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തതു. മക്കള്‍ കലൈ ഇലക്കിയ കഴകം എന്ന സംഘടനയിലെ അംഗമാണ് ഇയാളെന്നാണ് പോലീസ് പറയുന്നത്. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തതു.
സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മദ്യശാലകള്‍ അടയക്കണമെന്ന ആവശ്യവും ഒപ്പം ജയയെ പരിഹസിക്കുന്ന ചില പരാര്‍ശങ്ങളുമാണ് കോവന്‍ തന്റെ പാട്ടിള്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഈ വരികള്‍ ഉള്‍പ്പെടുന്ന കോവന്റെ \'ഉര്‍ക്കൂ ഉര്‍ക്കൂ സാരായം\' എന്ന ആല്‍ബം ഇന്റര്‍നെറ്റില്‍ കഴിഞ്ഞ ദിവസങ്ങളില്‍ അപ്‌ലോഡ് ചെയ്തിരുന്നു. നിരവധി പേരാണ് ഈ ആല്‍ബം കണ്ട് കഴിഞ്ഞിരിക്കുന്നത്.
സര്‍ക്കാര്‍ മദ്യവില്‍പന ശാലയായ ടാസ്മാക് അടച്ചു പൂട്ടാനുള്ള ആഹ്വാനം പോലും നിയമവിരുദ്ധമാണെന്നു പൊലീസ് പറയുന്നു. ചില തമിഴ് വെബ്‌സൈറ്റുകളില്‍ അപ്‌ലോഡ് ചെയ്ത വിഡിയോ വാട്‌സാപ്പിലും ഫേസ്ബുക്കിലും വൈറല്‍ ആയി. \'ഊരുക്ക് ഒരു സാരായം\' എന്നു തുടങ്ങുന്ന പാട്ടില്‍ ജനങ്ങള്‍ മദ്യത്തില്‍ മുങ്ങിമരിക്കുമ്പോള്‍ മുഖ്യമന്ത്രി പോയസ് ഗാര്‍ഡനില്‍ സന്തോഷിക്കുകയാണെന്നു ആല്‍ബത്തിലൂടെ ഇയാള്‍ ജയലളിതയെ കുറ്റപ്പെടുത്തുന്നത്.

രാജ്യദ്രോഹ കുറ്റം ചുമത്തിയാണ് കോവനെ അറസ്റ്റു ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രിക്കും സര്‍ക്കാരിനും അപകീര്‍ത്തികരമായ പാട്ട് ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്‌തെന്ന കുറ്റമാണ് ആരോപിച്ചിരിക്കുന്നത്. എഗ്മൂര്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ കോവനെ ആറാം തീയതിവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. അതേസമയം, കോവനെ നേരില്‍ കാണുന്നതിന് അദ്ദേഹത്തിന്റെ അഭിഭാഷകനെ പൊലീസ് അനുവദിക്കുന്നില്ലെന്ന ആരോപണവും ഉയരുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (1 hour ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (1 hour ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (2 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (2 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (2 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (2 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (2 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (5 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (5 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (6 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (6 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (7 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (7 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (7 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (7 hours ago)

Malayali Vartha Recommends