ബംഗാളില്‍ ബീഫ് മേള സംഘടിപ്പിച്ചു, നിങ്ങളുടെ രുചിക്കനുസരിച്ചു ഭക്ഷിക്കൂ എന്നതായിരുന്നു സമരത്തിന്റെ മുദ്രാവാക്യം

രാജ്യത്ത് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയുന്ന വിഷയമാണ് ഗോമാംസ നിരോധനം. രാജ്യത്തൊട്ടാകെ ഈ വിഷയം ആവേശത്തോടെയാണ് ചര്‍ച്ച ചെയ്യുന്നത്. ഇതിനെ തുടര്‍ന്ന് ഇന്നലെ കൊല്‍ക്കത്തയിലും ബീഫ് മേള സംഘടിപ്പിച്ചു.കലാസാഹിത്യ സംഘടനയായ \'ഭാഷാചേതനാ സമിതി\'യാണ് മേള സംഘടിപ്പിച്ചത്.
ഗോമാംസത്തിന്റെ പേരില്‍ ദാദ്രിയിലുണ്ടായ കൊലപാതകം, കന്നഡ സാഹിത്യകാരന്‍ കല്‍ബുര്‍ഗിയുടെ വധം, ദില്ലിയിലെ കേരളാഹൗസില്‍ നടന്ന ബീഫ് പരിശോധന എന്നീ വിഷയങ്ങളെ ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധപ്രകടനം അരങ്ങേറിയത്.
പ്രവര്‍ത്തകര്‍ പരസ്പരം മാട്ടിറച്ചി നല്‍കിയാണ് സമരം നടത്തിയത്. സസ്യാഹാരികള്‍ക്കായി പഴവും പച്ചക്കറിയും ഇതോടൊപ്പം വേദിയില്‍ ഒരുക്കിയിരുന്നു. \'നിങ്ങളുടെ രുചിക്കനുസരിച്ചു ഭക്ഷിക്കൂ\' എന്നതായിരുന്നു സമരത്തിന്റെ മുദ്രാവാക്യം.
ബീഫ് നിരോധനത്തിന്റെ പേരില്‍ രാജ്യത്തു നടക്കുന്ന ഗൂഢാലോചനയ്‌ക്കെതിരെയാണ് ഞങ്ങളുടെ പ്രതിഷേധമെന്ന് സിപിഎം നേതാവും പ്രമുഖ അഭിഭാഷകനുമായ ബികാഷ് രഞ്ജന്‍ ഭട്ടാചാര്യ പറഞ്ഞു. എന്നാല്‍ മതവികാരങ്ങളെ വൃണപ്പെടുത്താന്‍ വേണ്ടിയാണ് ഈ ബീഫ് മേളയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ സിന്‍ഹ പ്രതികരിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























