നേപ്പാള്‍ മുന്‍ മന്ത്രിയെ വധിക്കാന്‍ ശ്രമം: രണ്ട് ഇന്ത്യക്കാര്‍ അറസ്റ്റില്‍

നേപ്പാര്‍ മുന്‍ ആഭ്യന്തരമന്ത്രി രാജേന്ദ്ര രാജ് കണ്ഡേലിനെ വധിക്കാന്‍ ശ്രമം. സംഭവത്തില്‍ രണ്ട് ഇന്ത്യക്കാരെ നേപ്പാള്‍ പോലീസ് പിടികൂടി. ഉജ്ജ്വല്‍ ഗര്‍തോല(44), യോഗേന്ദ്ര പതന്‍വാര്‍(42) എന്നിവരാണ് പിടിയിലായത്. ഇവര്‍ കണ്ഡേലിനെ വെടിവച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഇരുവരും ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ച് സ്വദേശികളാണെന്നും ഇവരുടെ പക്കല്‍ നിന്നും ഒരു നാടന്‍ തോക്കും വെടിയുണ്ടകളും കണ്ടെടുത്തെന്നും നേപ്പാള്‍ പോലീസ് അറിയിച്ചു.
വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവമുണ്ടായത്. ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ളനവല്‍പരാസി ഗ്രാമത്തില്‍ വച്ചാണ് കണ്ഡേലിന് നേരെ വധശ്രമമുണ്ടായത്. വെടിവയ്ക്കാന്‍ മുതിര്‍ന്ന അക്രമികളെ കണ്ഡേലിനെ ഗാര്‍ഡുകള്‍ സാഹസികമായി കീഴടക്കുകയായിരുന്നു. പ്രതികള്‍ എത്തിയ ബൈക്ക് പോലീസ് പിടിച്ചെടുത്തു. ഇത് രണ്ടാം തവണയാണ് കണ്ഡേലിന് നേരെ വധശ്രമം ഉണ്ടാകുന്നത്. നേരത്തെ നടന്ന ആക്രമണത്തില്‍ അദ്ദേഹത്തിന് ഗുരുതരമായി പരുക്ക് പറ്റിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























