ജീന്‍സും റ്റിഷര്‍ട്ടും ധരിച്ചതിന് ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി

ജീന്‍സും റ്റീഷര്‍ട്ടും ധരിച്ചതിന് ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി. ജീന്‍സും റ്റീഷര്‍ട്ടും പോലുള്ള വേഷങ്ങള്‍ ധരിക്കരുതെന്ന് യുവതിക്ക് ഭര്‍ത്താവ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് മറികടന്നതിനാണ് ഭാര്യയെ രഞ്ജിത് നിഷാദ്(24) എന്ന യുവാവ് കൊലപ്പെടുത്തിയത്.
ജീന്‍സും റ്റീഷര്‍ട്ടും ധരിക്കെരുതെന്ന് പലതവണ ആവശ്യപ്പെട്ടെങ്കിലും ഭാര്യ പൂജ(21) ഇത് മറികടക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പൂജ വീണ്ടും ജീന്‍സും റ്റീഷര്‍ട്ടും ധരിക്കുകയായിരുന്നു. ഇത് കണ്ടു വന്ന ഭര്‍ത്താവ് പൂജയുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും പിന്നീട് ഇത് കൈയാം കളിയിലേക്ക് മാറുകയായിരുന്നു. തുടര്‍ന്ന് പൂജയെ കൊലപ്പെടുത്തിയ ശേഷം വീടിനുള്ളില്‍ പൂട്ടിയിട്ട് നിഷാദ് സ്ഥലം വിടുകയായിരുന്നു.
വീടിനുള്ളില്‍ നിന്നും ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയപ്പോള്‍ അയല്‍വാസികള്‍ പോലീസില്‍ പരാതിനല്‍കുകയായിരുന്നു. തുടര്‍ന്ന് പോലീസ് എത്തി മൃതദേഹം കണ്ടെത്തുയായിരുന്നു. ഇരുവരും തമ്മില്‍ ഡ്രസ്‌കോഡിന്റെ പ്രശ്‌നത്തില്‍ വഴക്ക് ഉണ്ടാകാറുണ്ടെന്ന് അയല്‍വാസികള്‍ പോലീസില്‍ മൊഴി നല്‍കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























