ശവശീരങ്ങള്‍ ഭക്ഷിക്കുന്ന യുവാവ് അറസ്റ്റില്‍

ശവങ്ങളെ അപമാനിക്കുന്ന വാര്‍ത്തകള്‍ നിരവധി വന്നിട്ടുണ്ട് ഇന്ത്യയില്‍. തനി ശവം തിന്നുന്ന ആളുടെ വാര്‍ത്ത ഇന്ത്യയില്‍ അപൂര്‍വ്വമായേ കേട്ടിട്ടുള്ളൂ. മനുഷ്യന്റെ മനോനിലയല്ലേ അവന്‍ എന്തെല്ലാം തന്നെ ചെയ്യുമെന്ന് ആര്‍ക്കും പ്രവചിക്കാന്‍ കഴിയില്ല. ശ്മശാനത്തില്‍ നിന്ന് ശവശരീരങ്ങള്‍ മോഷ്ടിച്ച് ഭക്ഷണമാക്കിയിരുന്ന ഇരുപത്തിയഞ്ചുകാരന്‍ പിടിയില്‍. സുല്‍ത്താന്‍പൂര്‍ ജില്ലയിലെ അഖിലേഷ് എന്നയാളാണ് അറസ്റ്റിലായത്.മൃതദേഹം തീകൊളുത്തിയ ശേഷം ആള്‍ക്കാര്‍ പോകുമ്പോള്‍ പാതി കത്തിയ ശരീരഭാഗങ്ങളാണ് ഇയാള്‍ ഭക്ഷണമാക്കിയത്. ശവശരീരം ഭക്ഷിച്ച് കൊണ്ടിരുന്ന ഇയാളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്പ്പിക്കുകയായിരുന്നു.
ഇയാള്‍ ദുര്‍മന്ത്രവാദിയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. എന്നാല്‍ ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടെന്ന സംശയമാണ് പൊലീസ് പ്രകടിപ്പിച്ചത്. ശവങ്ങളേയും വെറുതെ വിടില്ല. വല്ലാത്തൊരു നാട് തന്നെ ആളുകളും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























