കോണ്‍ഗ്രസ് സഹിഷ്ണുതയെക്കുറിച്ച് പഠിപ്പിക്കേണ്ടെന്ന് മോഡി

രാജ്യത്ത് അസഹിഷ്ണുത വര്‍ധിച്ചുവെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നടത്തുന്ന പ്രചരണത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി. സര്‍ക്കാരിനെതിരെ പ്രചരണം നടത്തുമ്പോള്‍ സ്വന്തം കൈകള്‍ ശുദ്ധമാണോ എന്ന് കോണ്‍ഗ്രസ് പരിശോധിക്കണം. 1984 നവംബര്‍ രണ്ടിന് ഡല്‍ഹിയില്‍ സംഭവിച്ചത് മറക്കരുത്. കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കള്‍ വരെ അതില്‍ ആരോപണ വിധേയരാണ്. മോദി ചൂണ്ടിക്കാട്ടി. ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തെത്തുടര്‍ന്ന് നടന്ന സിഖ് വിരുദ്ധ കലാപത്തെ പരാമര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആ കോണ്‍ഗ്രസ് ഇപ്പോള്‍ സഹിഷ്ണുതയെക്കുറിച്ച് സംസാരിക്കുന്നത് വിരോധാഭാസമാണെന്നും ബിഹാറിലെ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കവെ മോദി പറഞ്ഞു.രാജ്യത്ത് വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയിലും കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ സ്വീകരിക്കുന്ന സമീപനത്തിലും പ്രതിഷേധിച്ച് രാഷ്ട്രപതിഭവനിലേക്ക് മാര്‍ച്ച് നടത്തി രാഷ്ട്രപതിക്ക് നിവേദനവും നല്‍കാന്‍ കോണ്‍ഗ്രസ് എം.പിമാര്‍ തയ്യാറെടുക്കുന്ന സാഹചര്യത്തിലാണ് മോദിയുടെ പ്രസ്താവന.
കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന നയസമീപനങ്ങളാണ് രാജ്യത്ത് വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയ്ക്ക് കാരണമെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. അസഹിഷ്ണുത വര്‍ധിച്ചുവരുന്നതില്‍ പ്രതിഷേധിച്ച് എഴുത്തുകാരും ബുദ്ധിജീവികളും രംഗത്തെത്തിയിരുന്നു. ഈ സമരങ്ങള്‍ക്ക് ശക്തിപകരാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ചൊവ്വാഴ്ചയാവും കോണ്‍ഗ്രസ് മാര്‍ച്ചെന്നാണ് സൂചന.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























