ന്യൂഡല്‍ഹിയില്‍ രണ്ട് സ്ത്രീകള്‍ക്ക് നടുറോഡില്‍ സുഖപ്രസവം

തലസ്ഥാനനഗരിയിലെ ട്രാഫിക് ബ്ലോക്കില്‍പ്പെട്ട രണ്ട് സ്ത്രീകള്‍ റോഡില്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി നല്‍കി.
ഡല്‍ഹിയിലെ കജൂരിയില്‍ ട്രാഫിക് ബ്ലോക്കില്‍ പെട്ട 28-കാരി ഓട്ടോയിലും 20-കാരിയായ മറ്റൊരു യുവതി ബസ്സിലുമാണ് പ്രസവിച്ചത്.
മണിക്കൂറുകളോളം കുരുക്കില്‍പ്പെട്ട് ആശുപത്രിയില്‍ എത്താന്‍ കഴിയാതെ വന്നപ്പോഴാണ് റോഡില്‍ പ്രസവിക്കേണ്ട അവസ്ഥയുണ്ടായത്. ഇന്ത്യ-ആഫ്രിക്ക ഉച്ചകോടിയുടെ ഭാഗമായി നഗരത്തില്‍ നാലു മണിക്കൂര്‍ ഗതാഗതം നിയന്ത്രിക്കപ്പെട്ടിരുന്നു. ഇതാണ് ഗതാഗതം സ്തംഭിക്കാന്‍ കാരണമായത്.
സംഭവ സ്ഥലത്ത് പോലീസ് എത്തുന്നതിന് മുന്‍പു തന്നെ രണ്ടു പ്രസവവും നടന്നു. യാത്രക്കാരുടെ സഹകരണത്തോടെ റോഡ് കുറച്ച് നേരത്തേക്ക് പ്രസവമുറിയായി മാറ്റാന്‍ കഴിഞ്ഞത് മൂലം നാലു ജീവിതങ്ങളാണ് രക്ഷപ്പെട്ടത്.
തലസ്ഥാന നഗരിയില്‍ മണിക്കൂറുകള്‍ നീണ്ടു നിന്ന ബ്ലോക്ക് ജനജീവിതത്തെ സ്തംഭിപ്പിച്ചു. ട്രാഫിക് ബ്ലോക്ക് മാറ്റി ഇവരെ കടത്തി വിടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് പൊലീസ് വ്യക്തമാക്കി. പ്രസവശേഷം പോലീസ് ഇടപെട്ട് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























