സെക്‌സ് ട്വീറ്റുകള്‍ : ആര്‍ഷി ഖാനെതിരെ ഫത്വ പുറപ്പെടുവിച്ചു

സെക്‌സ് ട്വീറ്റുകള്‍ പതിവാക്കിയ നടിയും മോഡലുമായ ആര്‍ഷി ഖാനെതിരെ ഫത്വ പുറപ്പെടുവിച്ചു. പാകിസ്താന്‍ ക്രിക്കറ്റ് താരം ഷഹീദ് അഫ്രീദിയുമായുള്ള ശാരീരിക ബന്ധത്തെക്കുറിച്ച് നിരന്തരം ട്വീറ്റ് ചെയ്തതിനാണ് ആര്‍ഷിക്കെതിരെ ഫത്വ പുറപ്പെടുവിച്ചത്.
താന്‍ അഫ്രീദിയുമായി സെക്‌സ് ചെയ്തിട്ടുണ്ടെന്നും തനിക്ക് ആരുടെയെങ്കിലും കൂടെ കിടക്ക പങ്കിടാന്‍ ഇന്ത്യന്‍ മാധ്യമങ്ങളുടെ അനുവാദം തേടണോ? അത് തന്റെ വ്യക്തിപരമായ കാര്യമാണെന്നും കഴിഞ്ഞ മാസം ആര്‍ഷി ട്വീറ്റ് ചെയ്തിരുന്നു. പിന്നീട് ഡിലീറ്റ് ചെയ്യപ്പെട്ട ഈ ട്വീറ്റിന്റെ പശ്ചാത്തലത്തിലാണ് പാകിസ്ഥാനില്‍ നിന്നുള്ള മുഫ്തി ഫത്‌വ പുറപ്പെടുവിച്ചത്.
പാകിസ്താനെയും ഇസ്ലാമിനെയും മോശമാക്കി ചിത്രീകരിച്ചതിനാണ് ആര്‍ഷിക്കെതിരെ ഫത്വ പുറപ്പെടുവിച്ചതെന്ന് ഒരു പാക്ക് ചാനല്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. പാകിസ്താനിലെ മതനേതാവ് തനിക്കെതിരെ ഫത്വ പുറപ്പെടുവിച്ചതായി ആര്‍ഷി ഖാന്‍ സ്ഥിരീകരിച്ചു. ഇത് ദൗര്‍ഭാഗ്യകരമാണെന്നും ഫത്വയ്‌ക്കെതിരെ ഇന്ത്യയില്‍ നിന്ന് ആരും പ്രതിഷേധിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്നും ആര്‍ഷി ട്വീറ്റ് ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























